സൈബര്‍ തട്ടിപ്പിനിരയായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം ഹൈദരാബാദില്‍

Wait 5 sec.

ഡിജിററല്‍ അറസ്റ്റിന് ഇരയായ റിട്ട.ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് 70 മണിക്കൂറാണ് സൈബര്‍ തട്ടിപ്പു സംഘം ഡോക്ടറെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയത്. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്. വാട്പാപ്പ് വഴി ഒരു ഫോണ്‍ കോള്‍ വരികയും ബെംഗളൂരു പൊലീസിന്റെ ലോഗാ കാണിച്ച് മനുഷ്യക്കടത്ത് കേസില്‍പ്പെടുത്തിയതായി അറിയിക്കുകയുമായിരുന്നു. സുപ്രീംകോടതിയുടെയും ഇഡിയുടെയും ആര്‍ബിഐയുടെയും വ്യാജ രേഖകള്‍ കാണിച്ച് 6 ലക്ഷത്തോളം രൂപ മഹാരാഷ്ട്രയിലെ ഒരു ഷെല്‍ അക്കൗണ്ടിലേക്കും മാറ്റാന്‍ തട്ടിപ്പു സംഘം നിര്‍ബന്ധിച്ചു.Also read- സർവ്വേ റെക്കോർഡ് കിയോസ്ക്: എന്റെ ഭൂമി പോർട്ടലിൽ ലഭ്യമായ ഭൂരേഖകളുടെ പകർപ്പുകളും മറ്റും വേഗത്തിൽ ലഭ്യമാക്കാൻ ഹെൽപ്പ് ഡെസ്ക്പണം നല്‍കിയെങ്കിലും തുടര്‍ന്നും വ്യാജ കോടതി നോട്ടീസുകള്‍ കാണിച്ച് പ്രതികള്‍ പീഡനം തുടര്‍ന്നതായും പറയുന്നു. ഇതുമൂലമാണ് ഹൃദയാഘാതം സംഭവിച്ചിച്ചതെന്നാണ് വിവരം. നിരന്തര സമ്മര്‍ദം മൂലമാണ്‌ ഡോക്ടര്‍ കുഴഞ്ഞുവീണതെന്നാണ്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.The post സൈബര്‍ തട്ടിപ്പിനിരയായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം ഹൈദരാബാദില്‍ appeared first on Kairali News | Kairali News Live.