ജിദ്ദ: സൗദി ദേശീയ ദിനമായ സെപ്തംബർ 23 ചൊവ്വാഴ്ച പൊതു,സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം പ്രസ്താവിച്ചു.രാജ്യത്തിന്റെ ഏകീകരണത്തിന്റെയും സ്ഥാപനത്തിന്റെയും സ്മരണയ്ക്കായി, 95 -ആമത് ദേശീയ ദിനം ആണ് സൗദി ആഘോഷിക്കുന്നത്.95-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ മുദ്രാവാക്യം വ്യത്യസ്തമാണ്. 2025 ലെ സൗദി ദേശീയ ദിനത്തിനായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തിരഞ്ഞെടുത്ത മുദ്രാവാക്യം, “നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്” എന്നതാണ്.The post സൗദിയിൽ ചൊവ്വാഴ്ച പൊതു അവധി appeared first on Arabian Malayali.