ലീസിന് വണ്ടി കൈക്കലാക്കി കടത്തും, വാഹനം വിട്ടുകിട്ടാൻ ഭീഷണിപ്പെടുത്തി പണം തട്ടലും; വാഹന തട്ടിപ്പ് വീരൻ ഒടുവിൽ പിടിയിൽ

Wait 5 sec.

വാഹന തട്ടിപ്പ് വീരൻ മഞ്ചേശ്വരം പോലീസിന്റെ പിടിയിൽ. കാസറഗോഡ് ഉളിയത്തടുക്ക എസ് പി നഗർ സ്വദേശി അബ്ദുൾ അഷ്ഫാഖ് (31) ആണ് പോലീസ് പിടിയിലായത്. വിവാഹം ഉൾപ്പെടയുള്ള നിരവധി കാരണങ്ങൾ പറഞ്ഞാണ് ലീസിന് വാഹനം ഉടമസ്ഥരിൽ നിന്നും വാങ്ങിക്കുകയും, വാഹനം കൈമാറ്റം ചെയ്ത് മറ്റ് സംസ്ഥാങ്ങളിലേക്ക് കടത്തുകയും ചെയ്ത്. വാഹനം വിട്ടു നൽകാൻ ഉടമസ്ഥരിൽ നിന്നും പണം തട്ടുകയും ചെയ്യുന്ന സംഘത്തിന്റെ തലവനാണ് ഇയാൾ.മഞ്ചേശ്വരം പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇന്ന് കുമ്പള പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു പരാതി കൂടി ലഭിച്ചതോടെ അന്വേഷണം കൂടുതൽ ശക്തമാക്കി.വിദ്യാനഗർ കാസറഗോഡ് പോലീസ് സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളിൽ പ്രതിയാണ് പിടിയിലായ പ്രതി. മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ കാസറഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.ALSO READ: വനിതാ നേതാവിൻ്റെ മരണത്തിന് പിന്നാലെ യോഗം; വടകരയില്‍ ഷാഫി പറമ്പിലിനെതിരെ മഹിളാ കോൺഗ്രസിൻ്റെ പ്രതിഷേധംജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കാസറഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ് ന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം, വിദ്യാനഗർ, കുമ്പള ഇൻസ്പക്ടർമാർ, കാസറഗോഡ് സബ് ഡിവിഷൻ സ്‌ക്വാഡും അടങ്ങുന്നതാണ് അന്വേഷണ സംഘം.The post ലീസിന് വണ്ടി കൈക്കലാക്കി കടത്തും, വാഹനം വിട്ടുകിട്ടാൻ ഭീഷണിപ്പെടുത്തി പണം തട്ടലും; വാഹന തട്ടിപ്പ് വീരൻ ഒടുവിൽ പിടിയിൽ appeared first on Kairali News | Kairali News Live.