രണ്ട് ദിവസം മുമ്പാണ് പ്രശസ്ത ഒഡീസി നര്‍ത്തകി സുജാത മഹാപത്രയുടെ അമ്മ മരിച്ചതെങ്കിലും ദുഃഖം ഉള്ളില്‍ ഒതുക്കി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയില്‍ അവർ ചുവടുവെച്ചു. അവരുടെ ഓരോ ചുവടും അര്‍പ്പണത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റെയും പ്രതീകമായിരുന്നു. നൃത്തത്തില്‍ അലിഞ്ഞു ചേര്‍ന്നുള്ള അവരുടെ അവതരണത്തെ അങ്കമാലി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. അമ്മയായിരുന്നു ആദ്യ ഗുരുവെന്ന് ഒഡീസി അവതരണത്തിന് ശേഷം സുജാത മഹാപത്ര പറഞ്ഞു. അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സെക്രട്ടറി കരിവെള്ളൂര്‍ മുരളിയും ഉപഹാരം നൽകി സുജാത മഹാപത്രയെ ആദരിച്ചു.Read Also: ‘നാടിന്‍റെ വൃത്തിക്കായി കട്ടക്ക് കൂടെ നിന്നവർക്ക് നന്ദി’; മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാൻ ആരംഭിച്ച സിംഗിൾ വാട്ട്സാപ്പ് നമ്പറിന് ഒരു വയസ്മഴയുടെ സൗന്ദര്യം പകര്‍ന്ന് സുജാത മഹാപത്രമലയാളികള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന മണ്‍സൂണ്‍ മഴയുടെ സൗന്ദര്യത്തെ ഒഡീസിയിലുടെ ആസ്വാദകരുടെ മനസ്സിലേക്ക് പകരുകയായിരുന്നു സുജാത മഹാപത്ര. സുജാതയുടെ ഓരോ ചുവടും മഴ കിലുക്കമായി ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടു. നേര്‍ത്ത ശബ്ദത്തില്‍ പെയ്യുന്ന മഴയുടെ സൗന്ദര്യം മുഴുവനും നൃത്തത്തില്‍ സന്നിവേശിപ്പിക്കാന്‍ സുജാതയ്ക്ക് കഴിഞ്ഞു.ഒഡീസി ആചാര്യന്‍ കേളു ചരണ്‍മഹാപത്ര ചിട്ടപ്പെടുത്തിയ യശോദരയും ഉണ്ണികണ്ണനും തമ്മിലുള്ള ആത്മഭാഷണവും അദ്ദേഹത്തിന്റെ മരുമകള്‍ കൂടിയായ സുജാത മഹാപത്ര ഒഡീസിയിലൂടെ അവതരിപ്പിച്ചു.The post അമ്മയുടെ വിയോഗത്തിലും ഉലയാതെ സുജാത മഹാപത്ര നൃത്തവേദിയില്; മഴയുടെ സൗന്ദര്യം പകര്ന്നു appeared first on Kairali News | Kairali News Live.