മലപ്പുറം: എ.കെ. ആന്റണി സർക്കാരിന്റെ കാലത്തെ മുത്തങ്ങ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാണിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ആന്റണിയെ പഴിചാരി പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ഹസ്സന്‍ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുത്തങ്ങ സമരത്തില്‍ ഒരു പോലീസുകാരനെ സമരക്കാര്‍ അക്രമിച്ച് വെട്ടിക്കൊന്നു. തുടര്‍ന്നുള്ള പോലീസ് വെടിവെപ്പിലാണ് ആദിവാസികളിലൊരാള്‍ മരിക്കുന്നത്. എന്നാല്‍ പത്തോളം ആദിവാസികളെ ചുട്ടുകൊന്നുവെന്നാണ് വി.എസ്. അച്യുതാനന്ദന്‍ അന്ന് പറഞ്ഞത്. ആ നുണബോംബിന് അധികം ആയുസ്സുണ്ടായില്ല. സത്യം ഇതായിരിക്കെ ഈ സംഭവങ്ങള്‍ വീണ്ടും കൊണ്ടുവന്ന് ആഭ്യന്തരവകുപ്പിന്റെ കൊള്ളരുതായ്മകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് മുത്തങ്ങ സമരകാലത്തെ മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്ന ഹസ്സന്‍ കുറ്റപ്പെടുത്തി.ഹൈക്കോടതിയുടെ അന്തിമശാസന പ്രകാരം മഠത്തിന്റെ ചുമതല സ്വാമി പ്രകാശാനന്ദക്ക് നല്‍കാനാണ് ശിവഗിരിയില്‍ പോലീസ് ഇടപെട്ടത്. കോടതി വിധിയോട് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണത്. പിന്നീട് വന്ന നായനാര്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി. ഭാസ്കരന്‍ നമ്പ്യാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശിവഗിരിയില്‍ പോലീസ് അതിക്രമം കാട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.വയനാട്ടിലെ എം.എന്‍. വിജയന്‍ അടിയുറച്ച് കോണ്‍ഗ്രസായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ ഭാര്യ അതാണോ അല്ലയോ എന്ന് പറയുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തികമായി സഹായിച്ചിട്ടും അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയതിന് പിന്നില്‍ വ്യക്തിതാല്‍പര്യമാണെന്നും ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.പി കെ ഫിറോസിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പരാതി നൽകി സി പി എം നേതാവ്