മലപ്പുറം: തദ്ദേശസ്വയംഭരണ തലത്തിൽ സംസ്ഥാന സർക്കാരിന്റെ വികസന സദസിൽ സഹകരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിൻമാറി. പരിപാടി ബഹിഷ്‌കരിക്കാൻ സംസ്ഥാന യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ ലീഗിന്റെ നിലപാട് അതിനോട് വിരുദ്ധമായിരുന്നു.ജില്ലാ ലീഗ് നേതൃത്വത്തിന്റെ സർക്കുലറിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ വികസന സദസ് ഗംഭീരമായി സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹകരണം ഇല്ലെങ്കിൽ അത് സിപിഎമ്മിന്റെ പരിപാടിയായി മാറുമെന്നും സർക്കുലറിൽ മുന്നറിയിപ്പുണ്ടായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള അവസരമാണിതെന്നും പ്രവർത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിക്കണമെന്നുമാണ് സർക്കുലറിൽ പറഞ്ഞിരുന്നത്.സർക്കുലർ തയ്യാറാക്കി സമയത്ത് നിയമസഭാ സമ്മേളനത്തിൽ ആയിരുന്നുവെന്ന് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് വ്യക്തമാക്കി. ആവശ്യമെങ്കിൽ പുതിയ സർക്കുലർ ഇറക്കുകയോ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി യു.ഡി.എഫിന്റെ നിലപാടിനൊപ്പമാണെന്നും ഹമീദ് ആവർത്തിച്ചു.ജില്ലാ ലീഗിന്റെ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായി രംഗതെത്തിയിരുന്നു. “വലിയ തോതിൽ പണം ചെലവഴിച്ച് വികസന സദസ് നടത്തുന്നതിനെ യു.ഡി.എഫ് അനുകൂലിക്കുന്നില്ല. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ മറികടക്കാൻ പാടില്ല,” എന്ന് മുതിർന്ന നേതാവ് എം എം ഹസൻ പറഞ്ഞു. “അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ മുതിർന്ന നേതാക്കൾ ഇടപെട്ട് തിരുത്തും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി കെ ഫിറോസിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പരാതി നൽകി സി പി എം നേതാവ്