ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമവേട്ടക്കെതിരെ യുഎസില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെകുറിച്ച്പ്രശസ്ത അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മല്‍ തന്റെ ഷോയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ എബിസി ചാനല്‍ പരിപാടി ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനിശ്ചിതമായി നിര്‍ത്തിക്കുകയും കിമ്മിനെ പുറത്താക്കുകയും ചെയ്തിരുന്നു.അമേരിക്കന്‍ ഭരണഘടന പ്രകാരം കിമ്മലിനെ പുറത്താക്കിയത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.Also read – മാധ്യമങ്ങളെ വരിഞ്ഞു മുറുക്കാൻ ട്രംപ്; തന്നെ വിമർശിച്ചാൽ ടി വി നെറ്റ്വർക്കുകളുടെ ലൈസൻസുകൾ റദ്ദാക്കുമെന്ന് ഭീഷണിബര്‍ബാങ്കിലും ന്യൂയോര്‍ക്കിലുമായി നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത് . തനിക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രംപിന്റെ ഭീഷണി രാജ്യത്ത് ഉണ്ടായിരുന്നു. ചാനലിന് നിയന്ത്രണ നടപടിയുണ്ടായേക്കാമെന്ന ഭീഷണിയിലാണ് ജിമ്മികിക്കിന്റെ പരിപാടി നിര്‍ത്തിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ നിരന്തരം വേട്ടയാടുന്നെന്നും വ്യാജവാര്‍ത്തകള്‍ നല്‍കുന്നെന്നും ആരോപിച്ച് അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15ബില്യണ്‍ ഡോളര്‍ മാനനഷ്ടക്കേസ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരുന്നു.The post നിരന്തരമായ മാധ്യമവേട്ട; ജിമ്മി കിമ്മലിന്റെ ഷോ നിർത്തിവച്ചതിൽ അമേരിക്കയിൽ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം appeared first on Kairali News | Kairali News Live.