പാലങ്ങള്‍ക്കടിയില്‍ കൊല്ലം മാതൃകയില്‍ കൂടുതല്‍ വി പാര്‍ക്കുകള്‍ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്ന് പുതിയ വി പാര്‍ക്കുകള്‍ക്ക് ഭരണാനുമതിയായി.പാലത്തിന്റെ ഉപയോഗശൂന്യമായ അടിഭാഗമാണ് കൊല്ലത്ത് വി പാര്‍ക്കായി മാറ്റിയത്. പുലര്‍ച്ചെ രണ്ട് മണി വരെ ആളുകള്‍ ആനന്ദത്തിനും വ്യായാമത്തിനും സമയം ചെലവ‍ഴിക്കുന്ന ഇടമാണത്. ഒരു ഭാഗത്ത് ആളുകളുടെ പാട്ടുപാടല്‍, മറ്റൊരു ഭാഗത്ത് മുതിര്‍ന്നവരുടെ ഷട്ടില്‍ കളി, ചെസ്, കുട്ടികളുടെ സ്കേറ്റിങ് എന്നിങ്ങനെ എല്ലാ ദിവസവും 24 മണിക്കൂറും സജീവമായ ഇടമാണ് കൊല്ലത്തെ വി പാര്‍ക്ക്. Read Also: ‘നാടിന്‍റെ വൃത്തിക്കായി കട്ടക്ക് കൂടെ നിന്നവർക്ക് നന്ദി’; മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാൻ ആരംഭിച്ച സിംഗിൾ വാട്ട്സാപ്പ് നമ്പറിന് ഒരു വയസ്ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. സന്തോഷപ്രദമായ ഒത്തുചേരലിന്റെ കേന്ദ്രമാണതെന്നും മന്ത്രി റിയാസ് പറഞ്ഞു. ഫേസ്ബുക്ക് റീലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.News Summary: Minister PA Muhammad Riyas says more We parks will come up under bridges as per Kollam model. Administrative approval has been given for three new We parks.The post പാലങ്ങള്ക്കടിയില് കൊല്ലം മാതൃകയില് കൂടുതല് വി പാര്ക്കുകള് വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.