വടകരയില്‍ ഷാഫി പറമ്പില്‍ എം പിക്കെതിരെ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മഹിളാ കോണ്‍ഗ്രസ് നേതാവ് പുഷ്പവല്ലി ദാരുണമായി മരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സ്വാഗതസംഘം രൂപീകരണ യോഗത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ന് രാവിലെയാണ് പുഷ്പവല്ലി വടകര ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ച് മരിച്ചത്.