കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്സ്, ബാസ്‌കറ്റ്‌ബോൾ, ബേസ്‌ബോൾ, നീന്തൽ എന്നീ വിഭാഗങ്ങളിൽ കോച്ചുകളുടെയും ട്രെയിനർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ (എൻഐഎസ്) നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സാണ്.ട്രെയിനർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കോച്ചിങ് ലൈസൻസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, കൂടാതെ ആ ഇനത്തിൽ മികവ് തെളിയിച്ചിട്ടുള്ള പരിചയം എന്നിവ ആവശ്യമാണ്. പ്രായപരിധി 45 വയസ്സാണ്.