കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം

Wait 5 sec.

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റതിന് പിന്നാലെ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. The post കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം appeared first on Kairali News | Kairali News Live.