താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ പിടിയില്‍

Wait 5 sec.

കോഴിക്കോട്  \ താമരശ്ശേരിയില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. മുഹമ്മദ് ജിനീഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അക്രമികള്‍ ഇയാളുടെ കാറിന്റെ ചില്ലും തകര്‍ത്തു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. അക്രമികളില്‍ ഒരാളെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്