ബ്രിട്ടനില്‍ നിന്നും മടങ്ങവെ ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍; അടിയന്തരമായി നിലത്തിറക്കി

Wait 5 sec.

ലണ്ടന്‍ |  ബ്രിട്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററാണ്‌സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കിയത്. തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്ററില്‍ ട്രംപും ഭാര്യ മെലനിയയും വിമാനത്താവളത്തിലെത്തുകയായിരുന്നു്‌ഹൈഡ്രോളിക് സംവിധാനത്തിലെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തുന്നതിനു മുന്‍പ് പൈലറ്റുമാര്‍ സമീപത്തുള്ള ഒരു പ്രദേശിക എയര്‍ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നെന്നും പ്രസിഡന്റ് ട്രംപും ഭാര്യ മെലനിയയും മറ്റൊരു ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടര്‍ന്നെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റ് പ്രതികരിച്ചു.സംഭവത്തെ തുടര്‍ന്ന് സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇരുപതു മിനുട്ട് വൈകിയാണ് ട്രംപും ഭാര്യയും എത്തിയത്. തുടര്‍ന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ ട്രംപ് യുഎസിലേക്ക് മടങ്ങി.