കാസര്‍കോട് | ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശി ഗിരീഷാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. കേസില്‍ ഇനി ആറ് പേര്‍ കൂടി പിടിയിലാകാനുണ്ട്. കൂടി പിടികൂടാനുണ്ട്.എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കാലയളവില്‍ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം. പിടിയിലായവരില്‍ സര്‍ക്കാര്‍ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളു ഉള്‍പ്പെടും. വിദ്യാര്‍ഥിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടുള്ളതായി കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി എങ്ങനെ ഇതില്‍ അക്കൗണ്ട് തുറന്നുവെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ വിദ്യാര്‍ഥിയെ വിളിച്ചതും പണം അയച്ചുകൊടുത്തതായും അന്വേഷണസംഘം കണ്ടെത്തി. ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടിച്ചത്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലയില്‍ നിന്നുള്ളവരും പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.