മലയാള സർവകലാശാല ഭൂമിയിടപാടിൽ ഫിറോസിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും യുഡിഎഫ് സർക്കാർ; രേഖകൾ കൈരളി ന്യൂസിന്

Wait 5 sec.

മലയാള സർവകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉയർത്തിയ വാദങ്ങൾ പൊളിയുന്നു. ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും യുഡിഎഫ് സർക്കാർ ആണെന്നുള്ളതിന്റെ തെളിവുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.സർവകലാശാലാ വി സി ആയിരുന്ന ഡോ കെ. ജയകുമാർ ഭൂമി ഏറ്റെടുക്കാനായി പണം ആവശ്യപ്പെടുന്ന കത്തിൻ്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. 2016 ഫെബ്രുവരിയിലാണ് വില നിശ്ചയിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം; നേമം സജീറിനെതിരെ പരാതി പ്രവാഹംയുഡിഎഫ് ഭരണകാലത്താണ് തിരൂരിൽ മലയാളം സർവകലാശാല പ്രഖ്യാപിച്ചത്. മണ്ടാട്ടിരിയിയെ സ്ഥലം സെൻ്റിന് 1,70000 വിലയാണ് തീരുമാനമായത്. അന്ന് പി കെ അബ്ദു റബ്ബാണ് വിദ്യാഭ്യാസ മന്ത്രി. സ്ഥലം നിർദേശിച്ചത് എംഎൽഎയായിരുന്ന സി മമ്മൂട്ടിയും. ഇതിനു മുമ്പ് സർവകലാശാലയ്ക്കായി കണ്ടെത്തിയ ഭൂമി മുസ്ലിം ലീഗ് കൈക്കലാക്കുകയും ചെയ്തു.ALSO READ: UDF ഭരിക്കുന്ന എറണാകുളം മാറമ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നെന്ന് വിജിലൻസിന്റെ കണ്ടെത്തൽഅതേസമയം ഫിറോസ് മലയാളം സർവകലാശാലാ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും ചർച്ചയാക്കിയതിൽ മുസ്‌ലിം ലീഗിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്. മലപ്പുറത്തെ ജില്ലാ നേതൃത്വവുമായി ആലോചിയ്ക്കാതെയായിരുന്നു പി കെ ഫിറോസിൻ്റെ ഭൂമി സന്ദർശനം. മലപ്പുറം ജില്ലാ നേതൃത്വം സാദിഖലി തങ്ങളോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.The post മലയാള സർവകലാശാല ഭൂമിയിടപാടിൽ ഫിറോസിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും യുഡിഎഫ് സർക്കാർ; രേഖകൾ കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.