രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം. നേമം സജീറിനെതിരെ ദേശീയ കമ്മിറ്റിയ്ക്കും കെപിസിസി പ്രസിഡന്റിനും പരാതി പ്രവാഹം. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം നിയമസഭയില്‍ പോയതിനെതിരെയാണ് പരാതി.സ്ത്രീ വിരുദ്ധ നിലപാടിനൊപ്പം നേതാക്കള്‍ പരസ്യമായി നിന്നു. പൊതുസമൂഹത്തില്‍ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും നാണക്കേട് ഉണ്ടാക്കിയെന്നും സജീറിന്റെ പ്രവര്‍ത്തനം ജില്ലാ കമ്മിറ്റിയുടെ അറിവോടെ അല്ല എന്നും പരാതിയില്‍ പറയുന്നു.Also Read : അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വെട്ടിയ മാര്‍ഗ നിര്‍ദേശക് മണ്ഡൽ മോദിക്ക് ബാധകമല്ലേ; ജന്മദിനത്തിലെ പ്രധാന ചോദ്യം ഇത്ജില്ലാ അധ്യക്ഷനെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളാണ് പരാതി നല്‍കിയത്. പരാതിയുടെ പൂര്‍ണരൂപം ചുവടെ,ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ്,കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യ്ക്കെതിരെ വന്ന സ്ത്രീ പീഡനങ്ങളുടെ ആരോപണങ്ങള്‍. ആ സമയം പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും എടുത്ത തീരുമാനങ്ങള്‍ കോണ്‍ഗ്രസ്സിന് ജനങ്ങളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ അവസരം ഉണ്ടാക്കി. എന്നാല്‍ ഇന്ന് നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ ഒരു എം എല്‍ എ എന്ന നിലയില്‍ അദ്ദേഹത്തിന് സഭയില്‍ എത്താം. പക്ഷെ അതിന് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല എന്ന തീരുമാനം പാര്‍ട്ടിയുടെ സ്ത്രീപക്ഷ നിലപാടുകള്‍ക്ക് കിട്ടിയ അംഗീകാരമാണ്. എന്നാല്‍ രാഹുലിനോടൊപ്പം എത്തിയതും സഹായത്തിന് നിന്നതും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ആണ്. അത് തന്നെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് എന്ന് നാളെ ആരോപണം ഉയരും. അത് യൂത്ത് കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കൊപ്പമാണ് എന്ന സന്ദേശവും പൊതുസമൂഹത്തിന് നല്‍കും. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. ആയതിനാല്‍ ജില്ലാ പ്രസിഡന്റിനെതിരെ ശക്തമായ നടപടി പാര്‍ട്ടി കൈക്കൊള്ളണം എന്ന് താല്പര്യപ്പെടുന്നു.The post രാഹുല് മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതില് യൂത്ത് കോണ്ഗ്രസില് പ്രതിഷേധം; നേമം സജീറിനെതിരെ പരാതി പ്രവാഹം appeared first on Kairali News | Kairali News Live.