യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് ജയം. 2-1 നാണ് മാഴ് സൈലിനെ തോൽപ്പിച്ചത്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ മികവിലാണ് റയലിൻ്റെ വിജയം. ഒരു ഗോളിന് പിന്നിൽനിന്ന ശേഷമാണ് ടീം തിരിച്ച് വരവ് നടത്തിയത്. പത്ത് പേരുമായി ചുരുങ്ങിയ ടീമാണ് പിന്നീട് മികച്ച പ്രകടനം നടത്തി മൂന്ന് പോയിൻ്റുകള്‍ സ്വന്തമാക്കിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ട് ഗോളുകളും നേടിയത്.സാൻ്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍, തുടക്കത്തില്‍ ലീഡെടുത്തത് മാഴ്സില്ലെയായിരുന്നു. 22-ാം മിനിറ്റില്‍ തിമോത്തി വീയാണ് ആദ്യഗോള്‍ ഗോള്‍ നേടിയത്. ആറ് മിനിറ്റുകള്‍ക്കുള്ളില്‍ റയല്‍ തിരിച്ചടിച്ചു. 28-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു.ALSO READ: യു എ ഇക്ക് എതിരായ മത്സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍; സംഭവം ഹസ്തദാന വിവാദത്തിന് പിന്നാലെമറ്റൊരു മത്സരത്തിൽ ആഴ് സണൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അത്ലെറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി. ബാർസലോണ, ബയേൺ മ്യൂണിക് തുടങ്ങിയ വമ്പൻ ടീമുകൾ ഇന്നിറങ്ങും.The post ഡബിളാ ഡബിള്…: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് വിജയത്തുടക്കം appeared first on Kairali News | Kairali News Live.