മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച് ബോക്സോഫീസ് കുതിപ്പ് നടത്തുകയാണ് ലോക ചാപ്റ്റർ വൺ: ചന്ദ്ര. മുപ്പത് കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം മലയാളത്തിലെ ഏറ്റവും ഉയർന്ന ബോക്സോഫീസ് കളക്ഷൻ നേടുന്ന ചിത്രമാകാൻ ഒരുങ്ങുകയാണ്. ബോക്സോഫീസ് കളക്ഷനിൽ ലോകയ്ക്ക് മുമ്പിൽ ഇനി വീ‍ഴാൻ ഒരൊറ്റ ചിത്രം മാത്രമാണ് ബാക്കിയു‍ള്ളത്.₹ 262 കോടി ആഗോള ബോക്സോഫീൽ കളക്ട് ചെയ്ത എമ്പുരാന്റെ കളക്ഷൻ റെക്കോർഡ് മാത്രമാണ് ഇനി ലോകയ്ക്ക് മുമ്പിൽ വീ‍ഴാനുള്ളത്. ബോക്സോഫീസ് കളക്ഷൻ ട്രാക്കർ സാക്നിൽകിൻ്റെ റിപ്പോർട്ട് പ്രകാരം 20 ദിവസം കൊണ്ട് ലോക ആഗോളതലത്തിൽ ബോക്സോഫീൽ നേടിയിരിക്കുന്നത് ₹ 252.9 കോടിയാണ്.Also Read: അനിരുദ്ധിനെതിരെയുള്ള ഒളിയമ്പോ? ‘റീൽസിൽ ഓടാൻ വേണ്ടിയല്ല ജി വി പാട്ട് ചെയ്യുന്നത്’: ചർച്ചയായി ധനുഷിന്റെ വാക്കുകൾലോക ബോക്സോഫീസ് കളക്ഷൻഓവർസീസിൽ നിന്ന് ₹ 110 കോടിയും, ഇന്ത്യയിൽ നിന്ന് ₹ 142.9 കോടിയുമാണ് ലോക ഇതുവരെ നേടിയിരിക്കുന്നത്. മലയാളം ബോക്സോഫീസിൽ നിന്ന് മാത്രമായി ഇതുവരെ ലോക നേടിയിരിക്കുന്നത് ₹ 96.45 കോടിയാണ്. റിലീസ് ചെയ്ത് ഇരുപതാം ദിവസം ലോക കേരള ബോക്സോഫിൽ നേടിയത് ₹ 2.2 കോടിരൂപയാണ്.The post ബോക്സോഫീസിൽ കുതിക്കുന്ന ലോക: എമ്പുരാനെ മറികടന്ന് മുന്നൂറ് കോടിയിലേക്ക് appeared first on Kairali News | Kairali News Live.