ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴ; അറിയാം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ

Wait 5 sec.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ തൃശൂർ ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ഉണ്ടായേക്കാമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ഇവിടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടായേക്കാം.ALSO READ: രക്ഷപ്പെടുത്താനായി നിലവിളി, കുത്തിയൊലിച്ചൊഴുകുന്ന നദിയില്‍ കുടുങ്ങിയ തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നതിനിടെ നദിയില്‍ അപ്രത്യക്ഷമായി; വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍കൂടാതെ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ജില്ലകളിൽ പൊതുവിലുള്ള ജാഗ്രത നിർദേശങ്ങളല്ലാതെ മറ്റ് പ്രത്യേക നിർദ്ദേശങ്ങളോ മഴ മുന്നറിയിപ്പുകളോ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല.ALSO READ: സിക്കിമില്‍ അതിശക്തമായ മണ്ണിടിച്ചിലിലും മഴയിലും മൂന്ന് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേരെ കാണാതായിEnglish summary : Thunderstorm with Moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in the Thrissur district.The post ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴ; അറിയാം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ appeared first on Kairali News | Kairali News Live.