‘യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: വിദഗ്ധ സമിതി രൂപീകരിച്ചു, വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്

Wait 5 sec.

യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം സബ്മിഷനായി ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട് എന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.ചികിത്സാ പിഴവ് ഉണ്ടാകുന്നത് അതീവ ഗൗരവത്തോടെ കാണുന്നു. വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി ഉണ്ടാകും. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൈഡ് വയര്‍ നീക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.Also Read : മലയാള സർവകലാശാല ഭൂമിയിടപാടിൽ ഫിറോസിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭൂമി കണ്ടെത്തിയതും വില നിശ്ചയിച്ചതും യുഡിഎഫ് സർക്കാർ; രേഖകൾ കൈരളി ന്യൂസിന്യുവതിക്ക് വിദഗ്ധ ചികിത്സ സൗജന്യമായി നല്‍കുന്നത് ഉറപ്പുവരുത്തും. ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായി. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം തുടർച്ചയായ രണ്ടാം ദിനവും അടിയന്തരപ്രമേയ വിഷയം ചർച്ചയ്ക്കെടുത്ത് സർക്കാർ. പൊതുജനാരോഗ്യത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ചർച്ച അനിവാര്യമെന്നും മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു. 12 മണിക്ക് അടിയന്തര പ്രമേയത്തിന്മേൽ ചർച്ച ആരംഭിക്കും.The post ‘യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: വിദഗ്ധ സമിതി രൂപീകരിച്ചു, വീഴ്ചയുള്ള കേസുകളില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ് appeared first on Kairali News | Kairali News Live.