നിയമസഭാ സമ്മേളനം മൂന്നാം ദിവസത്തിലേക്ക്; ഗുരുവായൂർ ദേവസ്വം ഭേദഗതി ബില്ലടക്കം ചർച്ചയ്ക്ക്, മറുപടികളിൽ പ്രതിപക്ഷം ഇന്നും പ്രതിരോധത്തിലാകുമോ?

Wait 5 sec.

നിയമസഭയിൽ ആഗോള അയ്യപ്പ സംഗമം, വൈദ്യുതി ലൈനിൽ നിന്ന് ഷോക്കറ്റുമുള്ള മരണം അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തരവേളയിൽ ഇന്ന് ഉയർന്നു വരും. ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ ,കയർ തൊഴിലാളി ക്ഷേമ സെസ് ബിൽ എന്നിവയാണ് സഭ പരിഗണിക്കുന്ന ബില്ലുകൾ. അതെസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര മരണങ്ങൾ വർദ്ധിക്കുന്നു എന്ന് ആരോപിച്ച് സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ നീക്കം. രാഹുൽ മങ്കൂട്ടത്തിൽ ഇന്നും സഭയിൽ എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.ALSO READ: ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് ​ പരിഗണിക്കുംപ്രതിപക്ഷത്തെ രണ്ട് എംഎൽഎമാർ സഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.The post നിയമസഭാ സമ്മേളനം മൂന്നാം ദിവസത്തിലേക്ക്; ഗുരുവായൂർ ദേവസ്വം ഭേദഗതി ബില്ലടക്കം ചർച്ചയ്ക്ക്, മറുപടികളിൽ പ്രതിപക്ഷം ഇന്നും പ്രതിരോധത്തിലാകുമോ? appeared first on Kairali News | Kairali News Live.