അനിരുദ്ധിനെതിരെയുള്ള ഒളിയമ്പോ? ‘റീൽസിൽ ഓടാൻ വേണ്ടിയല്ല ജി വി പാട്ട് ചെയ്യുന്നത്’: ചർച്ചയായി ധനുഷിന്റെ വാക്കുകൾ

Wait 5 sec.

ധനുഷിന്റെ ഇഡലി കടൈ സിനിമയുടെ ഓഡിയോ ലോഞ്ച് തമി‍ഴ് സിനിമാ ലോകത്ത് വളരെയധികം ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഓഡിയോ ലോഞ്ചിലെ ധനുഷിന്റെയും, ധനുഷിന്റെ മാനേജർ ശ്രേയസ് ശ്രീനിവാസന്റെയും പ്രസംഗങ്ങളാണ് ചർച്ചയായത്. ധനുഷ് സംഗീത സംവിധായകൻ ജി വി പ്രകാശിനെ പറ്റി പറഞ്ഞ വാക്കുകൾ അനിരുദ്ധിനെ ലക്ഷ്യമിട്ടാണെന്നാണ് സോഷ്യൽ മീഡയ പറയുന്നത്.സിനിമയുടെ പാട്ട് ചെയ്യുന്നതിനായി ജി വിയെ സമീപിച്ചപ്പോൾ. റീൽസിൽ ട്രെൻഡിങ്ങാകുന്ന പാട്ടുകൾ ചെയ്യില്ല, സിനിമയുടെ ആത്മാവിനോട് ഇ‍ഴകുന്ന പാട്ടുകളെ ചെയ്യുകയുള്ളൂ എന്നാണ് ജി വി പറഞ്ഞതെന്നാണ് ധനുഷ് ഓഡിയോ ലോഞ്ചിൽ പറഞ്ഞത്.Also Read: ബിജു മേനോന് “ഭയങ്കര ജാഡയാണ്” എന്നാണ് കരുതിയിരുന്നത് സംയുക്താവര്‍മധനുഷിന്റെ സിനിമകൾക്ക് തുടർച്ചയായി ഇപ്പോൾ സംഗീതം നിർവഹിക്കുന്നത് ജി വി പ്രകാശാണ്. അനിരുദ്ധിനെ ഒ‍ഴിവാക്കി ജി വിയെ ധനുഷ് സിനിമയുടെ സംഗീതം നിർവഹിക്കാൻ എല്പിക്കുന്നത് ധനുഷും അനുരുദ്ധും തമ്മിലുള്ള അകൽച്ച കാരണമാണെന്ന വാർത്ത തമി‍ഴ് സിനിമ ലോകത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. അതിന് ഇന്ധനം പകരുന്നതാണ് ഇപ്പോൾ ഓഡിയോ ലോഞ്ചിൽ ധനുഷ് പറഞ്ഞ വാക്കുകൾ.ധനുഷ് കൈപിടിച്ച് ഉയർത്തിയവർ പിന്നിൽ നിന്ന് കുത്തിയെന്നായുരുന്നു ധനുഷിന്റെ മാനേജർ ശ്രേയസ് ശ്രീനിവാസൻ ഓഡിയോ ലോഞ്ചിൽ പറഞ്ഞത്.The post അനിരുദ്ധിനെതിരെയുള്ള ഒളിയമ്പോ? ‘റീൽസിൽ ഓടാൻ വേണ്ടിയല്ല ജി വി പാട്ട് ചെയ്യുന്നത്’: ചർച്ചയായി ധനുഷിന്റെ വാക്കുകൾ appeared first on Kairali News | Kairali News Live.