പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ഭര്‍ത്താവും സഹോദരിയും. ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ വിജാപൂര്‍ പൊലീസ് കേസെടുത്തു.ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഗുജറാത്തിലെ മെഹ്സാന മേഖലയിലെ വിജാപൂര്‍ ഗെരിറ്റ ഗ്രാമത്തില്‍ സെപ്റ്റംബര്‍ 16-നാണ് സംഭവം.Also Read : പാര്‍ട്ടിയുമായി ഭിന്നത; തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കിപരുക്കേറ്റ യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി ജമുന താക്കൂര്‍, ജമുനയുടെ ഭര്‍ത്താവ് മനുഭായ് താക്കൂര്‍, മറ്റ് രണ്ട് പേര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതി പതിവ്രതയല്ലെന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ സംശയമാണ് ഇത്തരമൊരു ക്രൂരതയിക്ക് കാരണം.സംശയം തീര്‍ക്കാന്‍ വേണ്ടിയാണ് ജമുനയും ഭര്‍ത്താവും മറ്റ് രണ്ട് പുരുഷന്മാരും ചേര്‍ന്ന് യുവതിയെ പരീക്ഷണത്തിന് വിധേയയാക്കിയതെന്ന് പൊലീസ് പറയുന്നു. പതിവ്രതയാണെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് യുവതിയെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതര്‍ പറയുന്നു. യുവതി വിജാപൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്, പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.The post പതിവ്രതയെന്ന് തെളിയിക്കാന് യുവതിയുടെ കൈ തിളച്ച എണ്ണയില് മുക്കി; ഗുജറാത്തില് കണ്ണില്ലാത്ത ക്രൂരത നടത്തിയത് ഭര്ത്താവും സഹോദരിയും appeared first on Kairali News | Kairali News Live.