ശബരിമല വികസനത്തിന്റെ ബഹുമുഖ പദ്ധതി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ആവിഷ്കരിച്ചിരിക്കുകയാണെന്നും അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് ആഗോള പ്രശസ്തി വർധിക്കുകയാണെന്നും ശബരിമല വികസനം കേരളത്തിൻറെ ആകെ പുരോഗതിക്ക് ഉതകുന്നതെന്നും ശബരിമലയെ വിവാദഭൂമിയാക്കരുത് എന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻറെ ആകെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ദേവസ്വം ബോർഡിൻറെ കർമ്മ പദ്ധതി വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും , എൻഎസ്എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സംഗീത് കുമാറും ,പി കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അടക്കം നിരവധി നേതാക്കൾ ആണ് ശബരിമല വികസനത്തിനായി ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നത്. ശബരിമല വികസനത്തിന് നാഴികക്കല്ലാകുന്ന ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ സമുദായിക സംഘടന നേതാക്കളും പൂർണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചത്.ശബരിമലയുടെ വികസനത്തിന് ആഗോള അയ്യപ്പ സംഗമം പ്രയോജനപ്പെടുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡൻറ് സംഗീത്കുമാർ പറഞ്ഞു. പി കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ നേർന്നു.ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠഠരര് മഹേശ്വരര് മോഹനര് , മല അരയ മഹാസഭ ജനറൽ സെക്രട്ടറി, പി.കെ. സജീവ് ,കേരള ബ്രാഹ്മണ സഭ കരിമ്പുഴ രാമൻ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.The post ‘ശബരിമല വികസനത്തിന്റെ ബഹുമുഖ പദ്ധതി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ആവിഷ്കരിച്ചിരിക്കുന്നു; അതിന് എല്ലാവരും സഹകരിക്കുക’; വെള്ളാപ്പള്ളി നടേശൻ appeared first on Kairali News | Kairali News Live.