രണ്ട് ശങ്കരാചാര്യന്മാര്‍ ഉള്‍പ്പെട്ട ആർ എസ് എസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്. 2011 ല്‍ ആർ എസ് എസ് നേതാക്കളുമായി ദില്ലിയില്‍ 5 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ച നടത്തി. 2000-01 ല്‍ കശ്മീരില്‍ ഐക്യകണ്ഠേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ തനിക്ക് സ്വാധീനമുണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി വാജ്പേയി തന്നെ അഭിനന്ദിച്ചെന്നും യാസീന്‍ മാലിക് വെളിപ്പെടുത്തി. ദില്ലിയില്‍ അജിത് ഡോവലുമായും കൂടിക്കാഴ്ച്ച നടത്തി. ALSO READ; പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി; ഗുജറാത്തില്‍ കണ്ണില്ലാത്ത ക്രൂരത നടത്തിയത് ഭര്‍ത്താവും സഹോദരിയുംഐ ബി ഡയറക്ടര്‍ ശ്യാമള്‍ ദത്തയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്രയെയും പരിചയപ്പെടുത്തിയതായും മാലിക് വെളിപ്പെടുത്തി. ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യാസിന്‍ മാലികിന്‍റെ വെളിപ്പെടുത്തല്‍ ഉള്ളത്. നിലവില്‍ ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയെന്ന കേസില്‍ ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിക്കുകയാണ് മാലിക്.News Summary: Extremist Yasin Malik makes shocking revelation about close ties with RSS leadersThe post ‘ആർ എസ് എസ് നേതാക്കളുമായി അടുത്ത ബന്ധം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യാസിന് മാലിക് appeared first on Kairali News | Kairali News Live.