ടിപ്പിക്കൽ ത്രില്ലറിൽ നിന്നും മാറി വേറിട്ടൊരു ഫീൽ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്, അതാണ് മിറാഷിലെ എന്റെ ഹൈ; ജീത്തു ജോസഫ്

Wait 5 sec.

ഒരു സ്ലോ ബേണിം​ഗ് ത്രില്ലറാണ് മിറാഷ് എന്ന് സംവിധായകൻ ജീത്തു ജോസഫ്. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജേസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിറാഷ്. ഒരു ടിപ്പിക്കൽ ത്രില്ലറിന്റെ പാറ്റേണിൽ ആണ് കഥയുടെ ​ഗതിയെങ്കിലും മിറാഷ് കാണുമ്പോഴും എക്സ്പീരിയൻസ് ചെയ്യുമ്പോഴും വേറൊരു ഫീൽ തരാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നും അതാണ് ഈ ചിത്രത്തിലെ ഹൈ എന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ജീത്തു ജോസഫ് പറഞ്ഞത്:ടെക്നിക്കലി ഇതൊരു സ്ലോ ബേണിം​ഗ് ത്രില്ലർ ആണ്. കഥാപാരമായി വലിയ പുതുമയൊന്നും ഞങ്ങൾ ഇതിൽ അവകാശപ്പെടുന്നില്ല. സിനിമ വിനോദത്തിന് വേണ്ടിയുള്ള ഒരു മീഡിയം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഏത് കഥ പറയുമ്പോഴും ആ കഥയ്ക്ക് ഏതെങ്കിലും ഒരു കഥയുമായി എന്തെങ്കിലും സമാനതകൾ ഉണ്ടാകും. ഈ സിനിമയിലേ കേന്ദ്ര കഥാപാത്രം എന്നു പറയുന്നത് അപർണയും ആസിഫും ആണ്. അപർണയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ പോകുന്നതും, അപർണയുടെ കഥാപാത്രമായ അഭിരാമിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുറച്ച് പ്രശ്നങ്ങളും ആ പ്രശ്നങ്ങളിൽ സഹായിക്കാനായി വരുന്ന സുഹൃത്തും ആസിഫും ആണ് കഥയിലുള്ളത്. ഒരു ടിപ്പിക്കൽ ത്രില്ലറിന്റെ പാറ്റേണിൽ ആണെങ്കിലും ഈ കഥ കാണുമ്പോഴും എക്സ്പീരിയൻസ് ചെയ്യുമ്പോഴും വേറൊരു ഫീൽ തരാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ അതായിരിക്കും ഇതിന്റെ ഹൈ.മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിറാഷ്. ക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ.ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.