ഡിജിറ്റൽ സർവെ മാതൃക പഠിക്കുന്നതിനായി തെലുങ്കാന സംഘം കേരളത്തിൽ

Wait 5 sec.

കേരളത്തിൽ നടപ്പാക്കിവരുന്ന രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിനെ കുറിച്ച് പഠിക്കുന്നതിനായി തെലുങ്കാന സംഘം തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ സന്ദർശനം നടത്തി. തെലുങ്കാന സംസ്ഥാനത്തെ സർവെ റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 9 അംഗ സംഘമാണ് എത്തിയത്. തെലുങ്കാന സർവെ ജോയിന്റ് ഡയറക്ടർ എം. പ്രസന്ന ലക്ഷ്മിയുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥർ  റവന്യു വകുപ്പ് മന്ത്രി കെ.രാജൻ, സർവെ ഡയറക്ടർ സീറാം സാംബശിവറാവു എന്നിവരുമായി കൂടിക്കാഴ്ച നടത്തി.റവന്യൂ, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകൾ സംയോജിപ്പിച്ച് കേരളത്തിൽ നടപ്പാക്കിവരുന്ന എന്റെ ഭൂമി ഡിജിറ്റൽ സർവെ മാതൃകയിൽ തെലുങ്കാനയിൽ നടപ്പാക്കുന്നതിന് സമഗ്രമായ ധാരണ നേടുകയും സമാനമായ മികച്ച രീതികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത പഠിക്കുകയും ആണ് സന്ദർശന ലക്ഷ്യം. സർവെ ഡയറക്ടറേറ്റ്, സർവെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, SPMU,CORS CONTROL CENTRE എന്നിവ സന്ദർശിച്ച സംഘം ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട പ്രവ്യത്തനങ്ങളും, ILIMS പോർട്ടൽ സംവിധാനവും പള്ളിച്ചൽ വില്ലേജിന്റെ ഡിജിറ്റൽ സർവെ ഫീൽഡ് ജോലികളും നേരിൽ കണ്ട് മനസിലാക്കി.