ട്രെയിന്‍ യാത്രക്കാര്‍ക്ക് ഓരോ സ്ഥലത്തെയും തനത് രുചി ആസ്വദിക്കാം; സൊമാറ്റോയുമായി സഹകരിച്ച് മേക്ക്മൈട്രിപ്പ്

Wait 5 sec.

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഓരോ സ്റ്റേഷല്‍ പരിസരത്തെയും തനത് രുചികള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി യാത്രാ പ്ലാറ്റ്ഫോമായ മേക്ക്മൈട്രിപ്പും ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയും. രണ്ട് കമ്പനികളും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മേക്ക്മൈട്രിപ്പ് ആപ്പില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിയും. സൊമാറ്റോയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 40,000-ത്തിലധികം റെസ്റ്റോറന്റുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ഭക്ഷണം തിരഞ്ഞെടുക്കാം. രാജ്യത്തുടനീളമുള്ള 130-ലധികം റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന ട്രെയിനുകളില്‍ യാത്രക്കാരുടെ സീറ്റുകളില്‍ ഭക്ഷണം നേരിട്ട് എത്തിക്കും.Read Also: ആ ധനലക്ഷ്മി ഇന്ന് നിങ്ങളുടെ പോക്കറ്റിലോ ? ലോട്ടറി ഫലം പ്രഖ്യാപിച്ചു2024- 25 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 90,000-ത്തിലധികം യാത്രക്കാര്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഇ-കാറ്ററിങ് സേവനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് വര്‍ഷം തോറുമുള്ള 66 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. ‘ഫുഡ് ഓണ്‍ ട്രെയിന്‍’ സേവനത്തിലൂടെ ഈ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനാണ് മേക്ക്മൈട്രിപ്പ് ലക്ഷ്യമിടുന്നത്. ഭക്ഷണ ഓര്‍ഡറുകള്‍ സമയബന്ധിതമായി എത്തിക്കുന്നതിന് ‘ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്’ എന്ന ടൂള്‍ സഹായിക്കും.The post ട്രെയിന്‍ യാത്രക്കാര്‍ക്ക് ഓരോ സ്ഥലത്തെയും തനത് രുചി ആസ്വദിക്കാം; സൊമാറ്റോയുമായി സഹകരിച്ച് മേക്ക്മൈട്രിപ്പ് appeared first on Kairali News | Kairali News Live.