പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീല്‍ എം എല്‍ എ. തനിക്ക് എവിടെയും ബിസിനസ് വിസ ഇല്ലെന്നും എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും ഫിറോസിനെ പോലുള്ള പ്രമാണിമാര്‍ക്ക് കിട്ടുന്നതാണ് ബിസിനസ് വിസയെന്നും കെ ടി ജലീല്‍ പറഞ്ഞു. മലയാള സർവകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉയർത്തിയ ആരോപണങ്ങളില്‍ ലീഗിനെ ജലീല്‍ വെല്ലുവിളിക്കുകയും ചെയ്തു.മലയാളം സര്‍വകലാശാല സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വിഷയം നിയമസഭയില്‍ കൊണ്ടുവരാന്‍ ലീഗിനെ വെല്ലുവിളിക്കുന്നതായാണ് ജലീല്‍ പറഞ്ഞത്. തിരൂരില്‍ പ്രതിഷേധം നടത്താനുള്ള ലീഗ് തീരുമാനത്തിലും അദ്ദേഹം പ്രതികരിച്ചു. തിരൂരുക്കാര്‍ക്ക് തന്നെ അറിയുമെന്നായിരുന്നു ജലീന്റെ മറുപടി.Also read – ഒടുവില്‍ കുറ്റസമ്മതം; ‘ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നു, മുത്തങ്ങ നരവേട്ടയില്‍ ഇപ്പോഴും ദുഃഖമുണ്ട്’: എ കെ ആന്റണിലീഗ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട നടത്തിയ സകല തിരിമറികളും തെളിവ് സഹിതം പുറത്ത് വിട്ടുകൊണ്ടു ജലീല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, ”വിദേശ പാര്‍ടൈം” ജോലിയും, അഞ്ചേകാല്‍ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാര്‍ട്ട്ണര്‍ഷിപ്പും, കൊട്ടാര സമാനമായ വീടിന്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട് മുക്കിയതും, ദോതി ചാലഞ്ച് നടത്തി കട്ടതും ഉള്‍പ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിന്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ ”മായാവി” നടത്തുന്ന കള്ളക്കളിയാണ് മലയാളം സര്‍വകലാശാലാ ഭൂമി വിവാദമെന്നായിരുന്നു കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.The post മലയാളം സര്വകലാശാല ഭൂമി വിഷയം ധൈര്യമുണ്ടെങ്കില് നിയമസഭയില് കൊണ്ടുവരണം; ലീഗിനെ വെല്ലുവിളിച്ച് കെ ടി ജലീല് appeared first on Kairali News | Kairali News Live.