സിനിമാ ആസ്വാദകരുടെ ശ്രദ്ധയ്ക്ക്; ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഇവയൊക്കെ

Wait 5 sec.

തിയേറ്ററിൽ കാണാൻ സാധിക്കാത്ത ചിത്രങ്ങൾ വീട്ടിലിരുന്ന് കാണാൻ സാധിക്കുന്നത് അവ ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ആകുന്നതോടെ ആണ്. അത്തരത്തിൽ ഈ ആഴ്ച കാഴ്ചയുടെ വസന്തം ഒരുക്കി ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഏതൊക്കെയെന്നും അവിടെ കാണാം എന്നും അറിയണ്ടേ ?റ്റൂ മെന്‍നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘റ്റൂ മെന്‍.’ തൊണ്ണൂറു ശതമാനവും ദുബായിയില്‍ ചിത്രീകരിച്ച റ്റൂ മെന്‍, 2022 ലാണ് റിലീസിനെത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. മനോരമ മാക്സിലൂടെയാണ് റ്റൂ മെൻ ഒടിടിയിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.രണ്ടാം യാമംബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘രണ്ടാം യാമം.’ സ്വാസിക മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മനോരമ മാക്സിലൂടെയാണ് രണ്ടാം യാമം ഒടിടിയിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.പർദ്ദഅനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ പ്രധാനവേഷങ്ങളിൽ എത്തിയ ‘പര്‍ദ്ദ’ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ‘മുഖം ‘പര്‍ദ്ദ’കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.ഐഡിധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഐഡി’. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിലായിരുന്നു ചിത്രം എത്തിയത്. സൈന പ്ലേയിലൂടെ ചിത്രം സെപ്റ്റംബർ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.സർക്കീട്ട്ആസിഫ് അലിയും ബാലതാരം ഓർസാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സർക്കീട്ടിന്റെയും ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രം മനോരമ മാക്സിലൂടെയാണ് സ്ട്രീമിംഗ് ചെയ്യുക. സെപ്റ്റംബർ 26 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.The post സിനിമാ ആസ്വാദകരുടെ ശ്രദ്ധയ്ക്ക്; ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഇവയൊക്കെ appeared first on Kairali News | Kairali News Live.