പതിമൂന്നാം വയസിൽ കാഴ്ച നഷ്ടമായ ആളിന് പല്ലിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി. ഞെട്ടേണ്ട, സംഭവം സത്യം തന്നെയാണ്. കാനഡക്കാരനായ ബ്രെൻ്റ് ചാപ്മാൻ (34) എന്ന യുവാവിനാണ് കാഴ്ച തിരിച്ചുകിട്ടിയത്. ഇബുപ്രോഫെൻ എന്ന മരുന്നിൽ നിന്നുണ്ടായ വളരെ അപൂർവമായ ഒരു അലർജിക്ക് റിയാക്ഷൻ മൂലമുണ്ടായ ജോൺസൺ സിൻഡ്രോം ബാധിച്ചാണ് ചാപ്മാന് കാഴ്ച നഷ്ടമായത്.വാൻകൂവറിലെ പ്രൊവിഡൻസ് ഹെൽത്ത് കെയറിന്റെ മൗണ്ട് സെന്റ് ജോസഫ് ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധനായ ഡോ. ഗ്രെഗ് മോളോണിയുമായി അദ്ദേഹം ബന്ധപ്പെട്ടു. 1960 കളിൽ ആദ്യമായി വികസിപ്പിച്ചെടുത്തതും ലോകത്തിൽ ഏതാനും നൂറ് തവണ മാത്രം നടത്തിയതുമായ ഒരു സങ്കീർണ്ണമായ നടപടിക്രമമായ “ടൂത്ത്-ഇൻ-ഐ” ശസ്ത്രക്രിയയാണ് ഡോക്ടർ മോളോണി നിർദ്ദേശിച്ചത്.ALSO READ: എക്സ്ട്രോവർട്ട്, ഇൻട്രോവർട്ട്, ആംബിവർട്ട് ഇതൊന്നുമല്ലെങ്കില്‍ നിങ്ങള്‍ ‘ഒട്രോവർട്ടുകൾ’ ആയിരിക്കാംഓസ്റ്റിയോ-ഓഡോന്റോ-കെരാറ്റോപ്രോസ്ഥെസിസ് (OOKP) എന്നറിയപ്പെടുന്ന ടൂത്ത്-ഇൻ-ഐ സർജറി, കോർണിയയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചവർക്ക് കാഴ്ച പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരു അപൂർവ ശസ്ത്രക്രിയയാണ് . സാധാരണ കോർണിയ ട്രാൻസ്പ്ലാൻറുകൾ ഫലപ്രദമല്ലാത്തപ്പോഴാണ് ഇത് സാധാരണയായി ചെയ്യുന്നത്.കോർണിയയുടെ കേടുപാടുകൾ സംഭവിച്ച ഉപരിതലം നീക്കം ചെയ്യുകയും രോഗിയുടെ കവിളിന്റെ ഉള്ളിൽ നിന്ന് എടുക്കുന്ന ടിഷ്യു ഉപയോഗിച്ച് മൂടുകയും ചെയ്യുന്നു. ശേഷം ഒരു പല്ല് നീക്കം ചെയ്ത് അതിൽ ഒരു ചെറിയ പ്ലാസ്റ്റിക് ലെൻസ് പിടിപ്പിക്കാൻ ദ്വാരം തുരക്കുന്നു. ഈ പല്ലും ലെൻസുമുള്ള ഭാഗം കവിളിൻ്റെ തൊലിക്കിടയിൽ മാസങ്ങളോളം വെക്കുകയും രക്ത വിതരണം വികസിപ്പിക്കുകയും ചെയ്യുന്നു.സുഖം പ്രാപിച്ച ശേഷം, ഇംപ്ലാന്റ് കണ്ണിലേക്ക് മാറ്റുന്നു. ലെൻസ് പ്രകാശത്തെ അകത്തേക്ക് കടക്കാൻ അനുവദിക്കുന്നു , അതേസമയം പല്ലും അസ്ഥിയും അതിനെ ഉറച്ചു നിർത്തുന്നു. രോഗിയുടെ സ്വന്തം ശരീരത്തിൽ നിന്ന് തന്നെൃ വരുന്നതിനാൽ, ഇത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.കോർണിയൽ പാടുകൾ മൂലം അന്ധരായവർക്കും മറ്റ് ചികിത്സാ മാർഗങ്ങളില്ലാത്തവർക്കും സാധാരണയായി ഈ നടപടിക്രമം നൽകാറുണ്ട്. ശസ്ത്രക്രിയയുടെ തുടക്കത്തിൽ തനിക്ക് വിശ്വാസമില്ലായിരുന്നുവെന്നും പക്ഷെ പിന്നീട് ഞെട്ടിപോയെന്നും അദ്ദേഹം പറയുന്നു. പുതിയൊരു ലോകം പോലെയാണ് കാഴ്ച തിരിച്ച് കിട്ടിയ ശേഷം തോന്നുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. നീണ്ട ഇരുപത് വർഷത്തിന് ശേഷമാണ് അദ്ദേഹം ലോകം കാണുന്നത്.The post രണ്ട് പതിറ്റാണ്ടായി അന്ധൻ; പല്ലിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ യുവാവിന് കാഴ്ച തിരിച്ചുകിട്ടി appeared first on Kairali News | Kairali News Live.