സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 13-കാരനാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച തൃശൂര്‍ സ്വദേശി ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തന വിലക്ക് ഏർപെടുത്തി. കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടല്‍ തുറക്കരുത് എന്നാണ് നിര്‍ദേശം. രോഗ ഉറവിടം കണ്ടെത്താത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിന്റെ പരിശോധന അടക്കം നടത്താനുണ്ട്. തുടർന്നാണ് പ്രവർത്തന വിലക്ക് ഏർപെടുത്തിയത്. ഒരു മാസമായി ഹോട്ടല്‍ അറ്റകുറ്റപ്പണിക്കായി അടഞ്ഞു കിടക്കുകയാണ്.Read Also: ശബരിമല വികസനത്തിനായി 18 അംഗ സമിതി രൂപീകരിച്ചു; സമിതി ആഗോള അയ്യപ്പ സംഗമത്തിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍News Summary: One more person has been confirmed to have amoebic encephalitis in the state. A 13-year-old native of Malappuram has been reported to have contracted the disease.The post സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; മരിച്ച തൃശൂര് സ്വദേശി ജോലി ചെയ്ത കോഴിക്കോട്ടെ ഹോട്ടലിന് വിലക്ക് appeared first on Kairali News | Kairali News Live.