നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും ജെസിബി മെഷീനുകൾ ഉപയോഗിക്കുന്നത്. ഏത് മൺകൂനകളും നിമിഷ നേരംകൊണ്ട് നിരപ്പാക്കാൻ ജെസിബിയ്ക്ക് കഴിയും. ഇന്നും പറമ്പുകളിൽ മണ്ണെടുക്കാനെത്തുന്ന ഇവനെ നോക്കി നിൽക്കുന്നവരുണ്ട്. എന്നാൽ ജെസിബി ഉപയോഗിച്ച് കറിയിളക്കാനും കോരി മാറ്റാനും കഴിയുമോ?.. എങ്കിൽ കഴിയുമെന്നാണ് ഇതിനുള്ള ഉത്തരം. അതിനുള്ള തെളിവായി ഒരു വിചിത്രമായ വീഡിയോ ഇപ്പോൾ ഓൺലൈനിൽ എത്തിയിട്ടുണ്ട്. സബ്ജി (ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഒരു വിഭവം) ഉണ്ടാക്കാൻ ജെസിബി ഉപയോഗിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം ഒരു ദശലക്ഷത്തിലധികം ലൈക്കുകൾ നേടി കഴിഞ്ഞു. ഒരു കൂറ്റൻ പാത്രത്തിൽ തിളച്ച് കൊണ്ടിരിക്കുന്ന സബ്ജി ജെസിബിയുടെ ഇരുമ്പ് കൈ ഉപയോഗിച്ച് ഇളക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വലിയൊരു പാത്രത്തിൽ ചുവപ്പും തവിട്ട് മഞ്ഞനിറത്തിലും കാണുന്ന കറി തിളച്ചുകൊണ്ടിരിക്കുന്നു. ആ കൂറ്റൻ പാത്രത്തിലേക്ക് ജെസിബിയുടെ കൈ ഇറക്കുകയും സബ്ജി കോരി മറ്റൊരു വാഹനത്തിലേക്ക് നിറയ്ക്കുന്നതുമാണ് വീഡിയോ. മാത്രമല്ല, ഇതിന് തൊട്ടടുത്ത് മറ്റൊരു വലിയ പാത്രത്തിലും സബ്ജി തിളയ്ക്കുന്നുണ്ട്. അതിന് സമീപത്തായി ലോറികളിൽ വലിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയും അതിലേക്ക് ഇത് കോരി മാറ്റുന്നതായും കാണാം. View this post on Instagram A post shared by Nirajad Nirajad (@mr_neeraj_8457_)ALSO READ: ഇറങ്ങുന്ന വഴി ട്രെയിനിലെ ഫസ്റ്റ് എസി കോച്ചിൽ നിന്ന് ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിച്ചു; കുടുംബത്തെ കയ്യോടെ പിടികൂടി, വീഡിയോ വൈറൽവീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് രണ്ട് അഭിപ്രായങ്ങളാണ് വരുന്നത്. ചിലരാകട്ടെ ഭക്ഷണത്തിൻ്റെ സുരക്ഷയെക്കുറിച്ചും ചൂണ്ടികാട്ടുന്നുണ്ട്. സുരക്ഷാ ഭീഷണി ഉയർത്തുന്ന തരത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നാണ് അഭിപ്രായം. ഗ്രേവിയോടൊപ്പം ഒയിൽ ഫ്രീയുണ്ടെന്നാണ് ചിലരുടെ കമൻ്റ്. അത് വെറും ഓയിലല്ലെന്നും ഹൈഡ്രോളിക് ഓയിലും ഗ്രീസും ചേർന്നതാണെന്നും മറ്റ് ചിലർ പറയുന്നു. അത് എവിടെയാണ് നടന്നതെന്നോ എന്താണ് കാര്യമെന്നോ ക‍‍ൃത്യമായി ആരും പറയുന്നില്ല. എന്തായാലും ഇപ്പോഴും നിരവധി അഭിപ്രായങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.The post മണ്ണെടുക്കാൻ മാത്രമല്ല, കറിയിളക്കാനും കോരി മാറ്റാനും ഇവൻ ബെസ്റ്റാ…; ജെസിബിയുടെ വീഡിയോ വൈറലാകുന്നു appeared first on Kairali News | Kairali News Live.