ഒടുവിൽ ആ റോക്കോഡും ‘ലോക’, അല്ല ‘ചന്ദ്ര’ വീഴ്ത്തി. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’ മാറിയിരിക്കുകയാണ്. എമ്പുരാന്റെ 268 കോടി കളക്ഷൻ റെക്കോർഡാണ് ‘ലോക’ മറികടന്നത്. തീയറ്ററിൽ വിസ്മയം ഒരുക്കിയ ചിത്രത്തിന്റെ കുതിപ്പിൽ മലയാളികൾക്കും അഭിമാനിക്കാം. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കളക്ഷനുമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി ആളുകൾ കാത്തിരിക്കുകയാണ്.ALSO READ: ‘സിനിമാ അഭിനയത്തിൽ നിന്നും ഇടവേള, ഇനി സംവിധാനത്തിനായുള്ള ഒരുക്കം’; ധ്യാന്‍ ശ്രീനിവാസന്‍കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒറിജിനൽ സൗണ്ട്ട്രാക്ക് പുറത്തിറക്കിയിരുന്നു. ഓഗസ്റ്റ് 28-ന് ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഈ ഗാനം ആരാധകപ്രിയമായി മാറിയിരുന്നു. ഗാനത്തിൻ്റെ റെക്കോർഡിംഗ് സെഷനിലെ ബീഹൈൻഡ്-ദ-സീൻസ് വീഡിയോ ജേക്ക്സ് പങ്കുവച്ചിരുന്നു. പ്രശസ്ത ഗായിക അനുരാധ ശ്രീറാം പാടുന്നതാണ് വീഡിയോയിലുള്ളത്. ഹരിനാരായണൻ ബി കെയാണ് വരികള്‍ രചിച്ചത്. വീഡിയോക്കൊപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.സ്പോട്ടിഫൈ, ആമസോൺ പ്രൈം മ്യൂസിക്, യൂട്യൂബ്, ജിയോ സാവൻ, ഗാനാ, ആപ്പിൾ മ്യൂസിക് തുടങ്ങി പത്തോളം മ്യൂസിക് പ്ലാറ്റ്ഫോമുകളിൽ ഈ ഒറിജിനൽ സൗണ്ട് ട്രാക്ക് ലഭ്യമാകും. ചിത്രത്തിൻ്റെ വിജയത്തിൽ വലിയൊരു പങ്കാണ് ജേക്സ് ബിജോയുടെ സംഗീതം വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ പ്രേക്ഷക പ്രശംസ നേടി.The post ‘ലോക’ സിനിമാ നെറുകയില്; എമ്പുരാനെയും വീഴ്ത്തി, റെക്കോര്ഡ് കളക്ഷനുമായി മലയാളത്തിന്റെ സൂപ്പര് ഹീറോയിന് appeared first on Kairali News | Kairali News Live.