അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സി പി ആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വടകര അഗ്നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗം. മണിയൂര്‍ സ്വദേശി ലിഗിത്താണ് തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സി പി ആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലാകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഏറെ നേരെ കരഞ്ഞതോടെ കുഞ്ഞിന് ശ്വാസം കിട്ടാതാവുകയും അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. ഇതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സി പി ആര്‍ നല്‍കുകയായിരുന്നു. കുഞ്ഞിന് മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു.Read Also: രാജാത്തോട്ടം വനത്തിനുള്ളില്‍ കുടുങ്ങിയ വിനോദ യാത്രാ സംഘത്തെ രക്ഷപ്പെടുത്തി വീട്ടിലെ സി സി ടി വി ദൃശ്യം ലിഗിത്ത് പുറത്തിവിട്ടിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് അംഗമായത് കൊണ്ടാണ് ഇത്തരത്തില്‍ ചെയ്യാന്‍ സാധിച്ചതെന്നും സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനും ഭാര്യ സരിമയുമെന്നും ലിഗിത്ത് കൂട്ടിച്ചേര്‍ത്തു.The post അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സി പി ആര് നല്കി ജീവന് രക്ഷിച്ച് സിവില് ഡിഫന്സ് അംഗം; സംഭവം വടകരയിൽ appeared first on Kairali News | Kairali News Live.