ജോസ് കാടാപ്പുറംനിലവിൽ ഉണ്ടായിരുന്ന വിസ ഫീസ് വർദ്ധിപ്പിക്കുകയല്ല, പുതുതായി ഒരു വാർഷികഫീസ് അവതരിപ്പിക്കുകയാണ് ട്രംപ് ചെയ്തത്, വിത്ത് ഇമ്മീഡിയറ്റ് ഇഫക്ട്! സെപ്റ്റംബർ 21നു ശേഷം ഫയലു ചെയ്യപ്പെടുന്ന എല്ലാ പുതിയതും പുതുക്കപ്പെടുന്നതുമായ H1B അപേക്ഷകൾക്ക് ഇത് ബാധകമാണ്.ഇന്ത്യൻ ഐടി കമ്പനികൾക്ക് ചെറിയ പണിയല്ല, പാലുംവെള്ളത്തിൽ കിട്ടിയ എട്ടിന്റെ പണി!നിലവിൽ, പുതിയതായി അപേക്ഷിക്കുന്നവർക്ക് ആയിരം ഡോളറിൽ താഴെയാണ് ഫീസ്. വിസ മൂന്നു വർഷത്തേക്ക് കിട്ടിയാൽ അടുത്ത മൂന്നുവർഷത്തേക്ക് പുതുക്കുമ്പോൾ എണ്ണൂറു ഡോളർ കൂടി അടക്കണം. വാർഷിക ഫീ എന്നൊരു സമ്പ്രദായം ഇല്ല. ആറുവർഷത്തേക്കുള്ള ആകെ വിസ ചിലവ് 1,60,000 രൂപ.ALSO READ: മൈ ഫ്രണ്ട് വീണ്ടും ചതിച്ചു ഗയ്സ് ! ഇന്ത്യക്കാരെ പിന്നില്‍ നിന്ന് കുത്തി ട്രംപ്; ഇനി അമേരിക്കയിലേക്ക് പോകുന്നത് വലിയ ടാസ്ക്; H-1B വിസ അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ കൂട്ടിഇനിമുതൽ, അതിനു പുറമെ ഓരോ വർഷവും ഒരു ലക്ഷം ഡോളർ വാർഷിക ഫീസായി അടക്കണം, അത് എംപ്ലോയർ നൽകണം, എങ്കിൽ മാത്രമേ വിസ പുതുക്കപ്പെടൂ. അതിന്റെയർത്ഥം, മുൻപ് മൂന്നു വർഷത്തിലൊരിക്കൽ പുതുക്കാമായിരുന്നത്, ഇനി പരമാവധി ഒരു വർഷമേ പുതുക്കാൻ കഴിയൂ, അതിനുശേഷം ഒരു ലക്ഷം ഡോളർ കൊടുത്താലേ പുതുക്കാൻ കഴിയൂ. അതായത്, ഓരോ വർഷവും അവിടെ തുടരണോ വേണ്ടയോ എന്നുള്ള കാര്യം പുനഃപരിശോധിക്കപ്പെടും. അമേരിക്കൻ കുടിയേറ്റ ജീവിതം കൂടുതൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞതും തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതും വേരുറപ്പിക്കാൻ കഴിയാത്തതും ആയിമാറും.പരമാവധി ഒരു ലക്ഷത്തി അറുപതിനായിരം മാത്രം ആയിരുന്നത്, ഇനിമുതൽ ആറുവർഷമെന്ന വിസയുടെ മുഴുവൻ കാലാവധിയും നിൽക്കണമെങ്കിൽ 5 കോടി മുപ്പതു ലക്ഷം രൂപ ഒരു ജീവനക്കാരനു ചിലവാക്കേണ്ടി വരും, കമ്പനികൾക്ക് അതൊരു നഷ്ടക്കച്ചവടം ആയിത്തീരും. അവർ വിസ കാലാവധി കഴിയുന്ന മുറക്ക് പുതുക്കാനാവാതെ ജീവനക്കാരെ തിരിച്ചു വിളിക്കും.ആകെ നൽകുന്ന H1B വിസയിൽ 71% ശതമാനവും കരസ്ഥമാക്കുന്ന ഇന്ത്യൻ ഐടി മേഖലയുടെ പള്ളക്ക് കിട്ടിയ അടി!!The post ട്രംപിന്റെ H1B വിസാ ഫീസ് കൂട്ടിയത് വഴി അടി കിട്ടിയത് ഇന്ത്യൻ ഐടി കമ്പനികൾക്ക് appeared first on Kairali News | Kairali News Live.