പലസ്തീന്‍ ജനത തുടച്ചുനീക്കപ്പെടുന്നു; ഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ സൈന്യം

Wait 5 sec.

ഗാസസിറ്റി സമ്പൂര്‍ണ്ണമായി വളഞ്ഞിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. പലസ്തീന്‍ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യാന്‍ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്.ഗാസയില്‍ മൂന്നിലൊന്ന് ശതമാനം മനുഷ്യരും തുടച്ചുനീക്കപ്പെട്ടു. 2.3 ദശലക്ഷം ജനസംഖ്യയുണ്ടായിരുന്ന ഗാസയില്‍ 65000ത്തിന് മുകളില്‍ മനുഷ്യരെയാണ് ഇസ്രയേല്‍ വംശവെറി മൂത്ത് കൊന്നൊടുക്കിയത്. 20,000ത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 165,000പേര്‍ക്ക് പരുക്കേറ്റു. ഗാസയില്‍ നിന്നും പാലയനം ചെയ്യുന്നവരുടെ എണ്ണം 250,000ത്തിന് മുകളിലാണ്. അനാഥരായി കുഴിച്ചിട്ട കുട്ടികളും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളും അനവധിയാണ്.ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് മഹ്മൂദ് യൂസുഫ് അബു അല്‍ഖീറിനെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇന്നലെ മാത്രം 33 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ വ്യോമാക്രമണവും കരയാക്രമണവും ശക്തമാക്കിയുള്ള യുദ്ധത്തില്‍ എങ്ങോട്ടെന്നില്ലാതെ നിസ്സഹായകരായി നില്‍ക്കുകയാണ് പലസ്തീന്‍ ജനത. ഫോണ്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണ്.Also read- മൈ ഫ്രണ്ട് വീണ്ടും ചതിച്ചു ഗയ്‌സ് ! ഇന്ത്യക്കാരെ പിന്നില്‍ നിന്ന് കുത്തി ട്രംപ്; ഇനി അമേരിക്കയിലേക്ക് പോകുന്നത് വലിയ ടാസ്ക്; H-1B വിസ അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ കൂട്ടിഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ആഗോള രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കണമെന്നും വംശഹത്യയോടുള്ള ഇസ്രയേലിന്റെ കൊതിയെ അവസാനിപ്പിക്കാന്‍ ലോകജനത ഒന്നാകെ സംഘടിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കാലമര്‍ഡ് വ്യക്തമാക്കി. നിര്‍ബന്ധിത പലായനത്തിന് ഇരകളായി സ്വന്തം മണ്ണില്‍ നിന്നും ഓടുന്ന പലസ്തീന്‍ ജനത ലോകത്തിന്റെ കണ്ണീര്‍ത്തുള്ളിയായി എന്നും അവശേഷിക്കും.The post പലസ്തീന്‍ ജനത തുടച്ചുനീക്കപ്പെടുന്നു; ഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ സൈന്യം appeared first on Kairali News | Kairali News Live.