ഗതാഗതം നിരോധിച്ചു.

Wait 5 sec.

കട്ടാങ്ങൽ:എന്‍ഐടി-വേങ്ങേരിമഠം-ചെട്ടിക്കടവ് റോഡില്‍ നവീകരണം നടക്കുന്നതിനാല്‍ തിങ്കൾ (സെപ്റ്റംബര്‍ 22) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പന്ത്രണ്ടാം മൈല്‍ മുതല്‍ വേങ്ങേരിമഠം ജങ്ഷന്‍ വരെയും വേങ്ങേരിമഠം ജങ്ഷന്‍ മുതല്‍ വെള്ളന്നൂര്‍ വരെയും ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എന്‍ഐടി ഭാഗത്തുനിന്ന് ചെട്ടിക്കടവ് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ കട്ടാങ്ങല്‍-ചൂലൂര്‍ മുഴാപ്പാലം വഴിയോ ചാത്തമംഗലം ഷാപ്പ്-വെള്ളന്നൂര്‍-കൂഴക്കോട് വഴിയോ പോകണം.