ഷൈന്‍ ടീച്ചറുടെയും കെ എൻ ഉണ്ണികൃഷ്ണൻ്റെയും പരാതികളില്‍ നടപടി ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം

Wait 5 sec.

കോണ്‍ഗ്രസുകാരുടെ അധിക്ഷേപകരമായ സൈബര്‍ ആക്രമണത്തില്‍ കെ ജെ ഷൈന്‍ ടീച്ചറും വൈപ്പിന്‍ എംഎല്‍എ കെഎൻ ഉണ്ണികൃഷ്ണനും നല്‍കിയ പരാതികളില്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ശക്തമാക്കി. പരാതികളില്‍ മുനമ്പം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിശദമായ അന്വേഷണം നടത്തുന്നത്. കൊച്ചി സൈബര്‍ ഡോം, കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ഡിവിഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങള്‍ തേടി സൈബര്‍ പൊലീസ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അധിക്ഷേപ പോസ്റ്റുകള്‍ നിര്‍മിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ തുടര്‍ നടപടികള്‍ ഉണ്ടാകും. പ്രധാന പ്രതികളായ കെ എം ഷാജഹാനെയും സി കെ ഗോപാലകൃഷ്ണനെയും വൈകാതെ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.Read Also: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അച്ഛന്റെ സുഹൃത്ത്, പിടികൂടി പൊലീസിൽ ഏൽപിച്ച് നാട്ടുകാർപൊലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും സ്ത്രീ എന്ന നിലയില്‍ അഭിമാനം ഉണ്ടെന്നും ഷൈന്‍ ടീച്ചര്‍ പറഞ്ഞു. പുരുഷനോ സ്ത്രീയോ എന്നല്ല ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ടീച്ചര്‍ പ്രതികരിച്ചു. തിരുവനന്തപുരത്തു നിന്നും രാവിലെ മടങ്ങിയെത്തിയ വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്‍ ഉച്ചയോടെ മുനമ്പം ഡി വൈ എസ് പി ഓഫീസിലെത്തി മൊഴി നല്‍കി. അപവാദ പ്രചാരണത്തിന്റെ തുടക്കം പറവൂരില്‍ നിന്നാണെന്ന് എം എൽ എ പറഞ്ഞു.The post ഷൈന്‍ ടീച്ചറുടെയും കെ എൻ ഉണ്ണികൃഷ്ണൻ്റെയും പരാതികളില്‍ നടപടി ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം appeared first on Kairali News | Kairali News Live.