എട്ട് വയസുകാരിയെ പീഡിപ്പിച്ച 53കാരനെ 97 വർഷം കഠിനതടവിന് വിധിച്ച് കോടതി

Wait 5 sec.

മഞ്ചേരി : എട്ടുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ 53 കാരന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 97 വര്‍ഷം കഠിന തടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാഴക്കാട് ചെറുവട്ടൂര്‍ മണ്ണറോട്ടുപുറായി വീട്ടില്‍ സാമിയെയാണ് കോടതി ശിക്ഷിച്ചത്.2024 മാര്‍ച്ച് 31നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി പ്രതി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. നാല് ദിവസം കഴിഞ്ഞാണ് കുട്ടി പീഡന വിവരം മാതാവിനോട് പറയുന്നത്. മാതാവ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും ഏപ്രില്‍ എട്ടിന് വാഴക്കാട് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഏപ്രില്‍ ഒമ്പതിന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.പോക്സോ ആക്ടിലെ മൂന്ന് (ഡി), അഞ്ച് (എം), അഞ്ച് (എന്‍) എന്നീ വകുപ്പുകളിലാണ് ശിക്ഷ. ഓരോ വകുപ്പിലും മുപ്പതു വര്‍ഷം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം വീതം അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം കുട്ടിക്ക് മാനഹാനി വരുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ടു വര്‍ഷം കഠിന തടവ് ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. ജഡ്ജ് എ.എം. അഷ്റഫാണ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കില്‍ ഈ വകുപ്പുകളില്‍ ഒരോ മാസം വീതം അധിക തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും കോടതി വിധിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്ന് വിധിച്ച കോടതി സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന്അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശവും നല്‍കി.വാഴക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ. രാജന്‍ബാബു ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 27രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി