യാത്രക്കാരുടെ ആവശ്യം പരി​ഗണിച്ച് നിലമ്പൂർ-ഷൊർണൂർ മെമു ബുധനാഴ്ച മുതൽ പുതിയ സമയത്തിൽ

Wait 5 sec.

നിലമ്പൂർ: പുതുതായി ആരംഭിച്ച നിലമ്പൂർ-ഷൊർണൂർ-കണ്ണൂർ മെമു ബുധനാഴ്ച മുതൽ പുതിയ സമയ ക്രമത്തിൽ ഓടി തുടങ്ങും. രാവിലെ 3.40ന് പുറപ്പെട്ടിരുന്ന ട്രെയിൻ യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് രാവിലെ 3.10ന് പുറപ്പെടുന്ന വിധത്തിലാക്കി റയിൽവേ ഉത്തരവിറക്കി. ഇത് നിലമ്പൂരിൽ നിന്നും മലപ്പുറം ജില്ലയിലെ മറ്റ് ഭാ​ഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർ വിവിധ ഭാ​ഗങ്ങളിലേക്ക് ഷൊർണൂരിൽ നിന്ന് കണക്ഷൻ ട്രെയിൻ ലഭിക്കുന്നതിന് സഹായകരമാകും.04:30ന് ഷൊർണൂർ വിടുന്ന 66319 ഷൊർണൂർ-എറണാകുളം/ ആലപ്പുഴ മെമുവിന് കണക്ഷൻ ഉറപ്പിക്കുന്ന രീതിയിലാണ് സമയമാറ്റം. ഇത് കൊണ്ട് പാലക്കാട്‌ / കോയമ്പത്തൂർ/ ചെന്നൈ ഭാഗത്തേക്ക്‌ 04:50ന് ഷൊർണൂർ വിടുന്ന 22638 ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിനും ‌ഇനി കണക്ഷൻ ലഭിക്കും. രാവിലത്തെ മെമുവിന് പോയാൽ ഷൊർണൂരിൽ ചെന്ന് മൂന്ന് ദിശകളിലേക്കും ഇനി യാത്ര ചെയ്യാം.നേരിട്ട് 66325/66324 നിലമ്പൂർ -ഷൊർണൂർ /കണ്ണൂർ മെമുവിൽ പട്ടാമ്പി (05:13) കുറ്റിപ്പുറം (05:33), തിരുന്നാവായ (05:42),തിരൂർ (05:51), താനൂർ(05:59), പരപ്പനങ്ങാടി,(06:07), വള്ളിക്കുന്ന്(06:13) ഫറോക്ക് (06:25) കോഴിക്കോട് (06:42),കൊയിലാണ്ടി (07:13) വടകര(07:38),മാഹി (07:53) തലശ്ശേരി(08:05), കണ്ണൂർ (09:10) ഭാഗത്തേക്ക്‌ എത്താം. ഷൊർണൂർ എത്തിയ ശേഷം 66319 ഷൊർണൂർ -എറണാകുളം /ആലപ്പുഴ മെമുവിൽ മാറി കയറി തൃശൂർ(05:18), അങ്കമാലി(എയർപോർട്ട് )(06:20) ആലുവ (06:36) എറണാകുളം (07:45) ആലപ്പുഴ (09:25) എത്താം. ഷൊർണൂർ എത്തിയ ശേഷം 22638 വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ മാറി കയറി പാലക്കാട് (05:55)‌,കോയമ്പത്തൂർ (07:32),തിരുപ്പൂർ(08:13),ഈറോഡ്(08:13),സേലം (10:07), ജോലാർപേട്ട (12:18) കാട്ട്പാടി (വെല്ലൂർ)(13:28), പെരമ്പൂർ (15:08) ചെന്നൈ സെൻട്രൽ (16:00) എന്നിവിടങ്ങളിൽ ഈ സമയങ്ങളിൽ എത്താം. വെസ്റ്റ് കോസ്റ്റിൽ 05:55 മണിക്ക് പാലക്കാട്‌ എത്തി 06:10നുള്ള 16731 പാലക്കാട്‌ -തിരുച്ചെന്ദൂർ എക്സ്പ്രസ്സിൽ കയറി പൊള്ളാച്ചി (07:18), പളനി (08:27), ദിണ്ടിഗൽ (09:25), കൊടൈക്കനാൽ റോഡ് (09:54),മധുര (10:55) വിരുദുനഗർ (11:38) തിരുനെൽവേലി (13:25) കായൽപട്ടണം (14:29) തിരുച്ചെന്ദൂർ (15:25) എത്താം.കോട്ടയം,ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര കായംകുളം ഒക്കെ പോകേണ്ട ആളുകൾക്ക് എറണാകുളം ജങ്ക്ഷനിൽ നിന്നും രാവിലെ 08:45 ന് പോകുന്ന 16309 എറണാകുളം -കായംകുളം മെമു എക്സ്പ്രസ്സ്‌ ലഭിക്കും. കോട്ടയം (10:05) ചങ്ങനാശ്ശേരി (10:33) തിരുവല്ല (10:43) ചെങ്ങന്നൂർ (10:53) മാവേലിക്കര (11:06) കായംകുളം (11:35) എത്തും. കോട്ടയം – കൊല്ലം – തിരുവനന്തപുരം പോകേണ്ടവർക്ക് തൃശ്ശുരിൽ നിന്ന് 16526 കന്യാകുമാരി എക്സ്പ്രസും (05.43) പുനലൂർ – തെങ്കാശി റൂട്ടിലേയ്ക്ക് 16328 ഗുരുവായൂർ – മധുരൈ എക്സ്പ്രസും (06.20) ലഭിക്കും.എട്ട് വയസുകാരിയെ പീഡിപ്പിച്ച 53കാരനെ 97 വർഷം കഠിനതടവിന് വിധിച്ച് കോടതിനിലമ്പൂരേക്കുള്ള പുതിയ മെമു സർവീസ് തുടങ്ങിയപ്പോൾ മുതൽ ഉണ്ടായിരുന്ന പ്രധാന പരാതികൾക്ക് പരിഹാരം വേണമെന്ന് നിലമ്പൂർ -മൈസൂർ റെയിൽവേ ആക്ഷൻ കൌൺസിൽ റെയിൽവേയോട് നേരിട്ടും,ബഹു മന്ത്രി ജോർജ് കുര്യൻ, ബഹു എം പി മാരായ പി.വി.അബ്ദുൽ വഹാബ്,ഇ ടി മുഹമ്മദ്‌ ബഷീർ,പ്രിയങ്ക ഗാന്ധി വാദ്ര, റെയിൽവേ അമെനിറ്റീസ് കമ്മിറ്റി മുൻ ചെയർമാൻ ശ്രീ പി കെ കൃഷ്ണദാസ്, മറ്റ് ജന പ്രതിനിധികൾ എന്നിവർ മുഖേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു.ഇതോടൊപ്പം വൈകുന്നേരത്തെ 66326 എറണാകുളം /ഷൊർണുർ-നിലമ്പൂർ മെമുവിന് തുവ്വൂരിൽ താമസിയാതെ സ്റ്റോപ്പും (പ്ലാറ്റ് ഫോം നീട്ടുന്ന മുറക്ക്) അനുവദിക്കും എന്നറിയുന്നു.