കെ ജെ ഷൈൻ ടീച്ചർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി കോൺഗ്രസ്‌ നേതാവ്

Wait 5 sec.

കെ ജെ ഷൈൻ ടീച്ചർക്കെതിരെ അധിക്ഷേപ പരാമർശവുമായി വീണ്ടും കോൺഗ്രസ്‌ നേതാവ്. പറവൂര്‍ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്‍റ് എം എസ് റെജിയാണ് ഷൈൻ ടീച്ചറെ അധിക്ഷേപിച്ചത്. പരാതിയില്‍ പൊലീസ് കേസ് എടുത്തതിന് ശേഷവും അധിക്ഷേപം തുടരുന്നതായി ചൂണ്ടിക്കാട്ടി ഷൈൻ ടീച്ചർ എം എസ് റെജിയുടെയുൾപ്പടെ ഉള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ലിങ്കുകൾ സൈബർ സെല്ലിന് കൈമാറി. ഷൈൻ ടീച്ചർക്കെതിരെയുള്ള പ്രചാരണങ്ങൾ ശരിയാണെന്നും തനിക്ക് ഇതിനെ പറ്റി അറിയാമെന്നും എം എസ് റെജി അവകാശപ്പെടുന്നതായി പരാതിയിൽ പറയുന്നു. ‘സുധീർ കാട്ടുപറമ്പിൽ’ എന്ന പേരിലുള്ള മറ്റൊരു അക്കൗണ്ടിൽ നിന്നുള്ള അധിക്ഷേപത്തിനെ പറ്റിയും പരാതിയിൽ പറയുന്നുണ്ട്.ALSO READ; ‘പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ ഫയലുകളും പൂർണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റണം; വിദ്യാർത്ഥി കേന്ദ്രീകൃത സേവനങ്ങൾക്ക് മുൻഗണന നൽകണം’; മന്ത്രി വി ശിവൻകുട്ടിഅതേസമയം കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പോസ്‌റ്റുകളിൽ തെളിവു ശേഖരണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് സൈബർ ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നു. അതേസമയം, കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ യൂട്യൂബർകെ എം ഷാജഹാന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.The post കെ ജെ ഷൈൻ ടീച്ചർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി കോൺഗ്രസ്‌ നേതാവ് appeared first on Kairali News | Kairali News Live.