ഹേമചന്ദ്രൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

Wait 5 sec.

കോഴിക്കോട് ഹേമചന്ദ്രൻ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. നാനൂറിലേറെ പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 6 പ്രതികൾക്കെതിരെ കുറ്റപത്രം. 90 ദിവസത്തിനുള്ളിൽ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വനത്തിൽ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.ALSO READ: സിനിമയും ക്രൈം സീരീസും പ്രചോദനം: കാണ്‍പൂരില്‍ സ്വത്ത് തട്ടിയെടുക്കാൻ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനും സുഹൃത്തും അറസ്റ്റില്‍മുഖ്യപ്രതിയായ നൗഷാദുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. പണം തിരികെ നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.നൗഷദിനൊപ്പം’ കൊലപാതകത്തിൽ സഹായിച്ച 5 പേരെയും കേസിൽ പ്രതി ചേർത്തു.ALSO READ: ഡേറ്റിംഗ് ആപ്പിലൂടെ ബന്ധമുണ്ടാക്കി കാസർഗോഡ് 16കാരനെ പീഡിപ്പിച്ച കേസ്; 9 പേർ റിമാൻഡിൽ, പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്കുന്നമംഗലം കോടതിയിലാണ് അന്വേഷണ ഉഭോഗസ്ഥനായ ബൈജു.കെ ജോസ് കുറ്റപത്രം സമർപ്പിച്ചത്.കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.The post ഹേമചന്ദ്രൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു appeared first on Kairali News | Kairali News Live.