സിപിഐ പാർട്ടി കോൺഗ്രസ് വേദിയിൽ പലസ്തീനും ക്യൂബക്കും ഐക്യദാർഢ്യം

Wait 5 sec.

പലസ്തീനും ക്യൂബക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു സിപിഐ പാർട്ടി കോൺഗ്രസ്. ഐക്യദാർഢ്യ പ്രമേയം പാർട്ടി കോൺഗ്രസ് ഏകകണ്ഠമായി പാസാക്കി. പലസ്തീൻ, ക്യൂബ അംബസിഡർമാരും ഐക്യദാർഢ്യ സദസിൽ പങ്കെടുത്തു നന്ദി അറിയിച്ചു.ഇസ്രയേൽ പലസ്തീന് മുകളിൽ ഏറ്റവും വലിയ വംഗഹത്യ തുടരുന്ന സാഹചര്യത്തിൽ ആണ്പലസ്തീൻ ഐക്യദാർഢ്യ പ്രമേയം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്. സന്തോഷ് കുമാർ എം പി യാണ് പ്രമേയം അവതരിപ്പിച്ചത്. പലസ്തീൻ എതിരായ വംശഹത്യ അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. അതെ സമയം സിപിഐ സമ്മേളനത്തിന് അഭിനന്ദനം അറിയിച്ച പാലസ്തീൻ അംബാസിഡർ അബ്ദുല്ല അബു ഷാവേഷ് ഇന്ത്യ പലസ്തിന് നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ചു . ഒരാഴ്ച മുൻപും ഇന്ത്യ പലസ്തീന് അനുകൂലമായി വോട്ട് ചെയ്തു. അന്നും ഇന്നും ഇന്ത്യ പിന്തുനക്കുന്നുവെന്നും എന്നും ഈ പിന്തുണ ഉണ്ടാകണമെന്നും അബ്ദുല്ല അബു ഷവേശ് ആവശ്യപ്പെട്ടു .ALSO READ: ‘ഇടത് പാര്‍ട്ടികളുടെത് ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട്; ആര്‍എസ്എസ് അടിസ്ഥാന വിഭാഗങ്ങളില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു’: ഡി രാജക്യൂബൻ ഐക്യദാർഢ്യ പ്രമേയം ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജയാണ് അവതരിപ്പിച്ചത്. ക്യൂബ നേരിടുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ക്യൂബക്ക് സഹായ ഹസ്തം നീട്ടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഐക്യദാർഢ്യ നന്ദി അറിയിച്ച ക്യൂബൻ അംബാസിഡർ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര അന്നും ഇന്നും പല തലത്തിലുള്ള വെല്ലുവിളക് ആണ് ക്യൂബ നേരിടുന്നതെന്നും ചൂണ്ടിക്കാട്ടി. അമേരിക്ക സാമ്പത്തിക ഉപരോധം ഉൾപ്പെടെ നടത്തി ക്യൂബയെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ALSO READ: ജിഎസ് ടി സ്ലാബ് പരിഷ്‌കരണം: ജനങ്ങളെ കബളിപ്പിക്കുവാൻ: വിമർശനവുമായ എം എ ബേബിറെഡ് വളണ്ടിയർമാരും വേദിയിൽ ഫ്രീ പാലസ്തീൻ.. ലാ വിവ ക്യൂബ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകൾ ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ച്…വേദിയിൽ സെഷൻ്റെ അവസാനം എല്ലാവരും കൈകോർത്ത് പിടിച്ച് ഐക്യദാർഢ്യ മുദ്രാവാക്യവും മുഴക്കി..The post സിപിഐ പാർട്ടി കോൺഗ്രസ് വേദിയിൽ പലസ്തീനും ക്യൂബക്കും ഐക്യദാർഢ്യം appeared first on Kairali News | Kairali News Live.