കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധന

Wait 5 sec.

കെ ജെ ഷൈനിനെതിരായ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് കെ എം ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. ഷാജഹാന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട്ടിലെത്തിയാണ് പൊലീസ് പരിശോധന നടത്തിയത്. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് സംഘം പരിശോധനയ്ക്കായി വീട്ടിലെത്തിയത്.എന്നാൽ ഷാജഹാൻ വീട്ടിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.ALSO READ: തിരുമല വാർഡ് കൗൺസിലറുടെ ആത്മഹത്യ: ബിജെപിയുടേത് രക്ഷപ്പെടാനുള്ള പരവേശമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിഅതേസമയം കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തിയ കേസിലെ പ്രതിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ഗോപാലകൃഷ്ണന്‍റെ പറവൂരിലെ വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.ഷൈന്‍ ടീച്ചര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പ്രചാരണം നടത്താന്‍ വേണ്ടി ഉപയോഗിച്ച മൊബൈല്‍ ഫോണാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.ഫോണ്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അധിക്ഷേപ പ്രചാരണത്തിന് തുടക്കമിട്ട കെ എം ഷാജഹാനും ഗോപാലകൃഷ്ണനുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.The post കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധന appeared first on Kairali News | Kairali News Live.