യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിനുള്ള കുരുക്ക് മുറുക്കി ഡോ. കെ ടി ജലീൽ എംഎൽഎ. ‘യുദ്ധം അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ’ എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയിൽ പരക്കെ ചർച്ചയാകുന്നുണ്ട്. തിരുവേഗപ്പുറ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് സുഹൈൽ തച്ചൊറൊടിയെ സസ്പെൻ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു. ഫിറോസിന്റെ തട്ടിപ്പു വിവരങ്ങൾ പുറത്തുവിട്ടത് കൊണ്ടാണോ നേതാവിനെ പുറത്താക്കിയതെന്നും ദേഹം ചോദിച്ചു. പി കെ ഫിറോസിന്റെ തട്ടിപ്പുകളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. ഈ മാസം 25-ാം തിയ്യതി വ്യാഴാഴ്ച തിരൂരും, ഒക്ടോബർ 3-ന് വെള്ളിയാഴ്ച കുന്ദമംഗലത്തും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും. അക്കമിട്ട് നിരത്തിയ ചോദ്യങ്ങൾക്ക് നാട്ടുകാരോട് മറുപടി പറഞ്ഞില്ലെങ്കിലും ഇഡിയോടും ഇൻകംടാക്സുകാരോടും, ജിഎസ്ടിക്കാരോടും, ബാംഗ്ലൂരിലെ നാർക്കോട്ടിക്ക് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും മറുപടി പറയുക തന്നെ വേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചു.ALSO READ;കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധനഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:“യുദ്ധം” അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ.തിരുവേഗപ്പുറ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് സുഹൈൽ തച്ചൊറൊടിയെ സസ്പെൻ്റ് ചെയ്തത് എന്തിനാണ്? എൻ്റെ കാറിൽ നിന്നാണ് ഫോൺ സംഭാഷണം ചോർന്നതെന്നാണ് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി വീമ്പു പറഞ്ഞത്. എൻ്റെ കാറിൽ നിന്ന് ചോർന്നതിന് സുഹൈലിനെ സ്ഥാനത്തു നിന്ന് നീക്കിയത് എന്തിനാണാവോ? സുഹൈൽ സ്പീക്കർ ഫോണിൽ യൂത്ത് ലീഗ് പ്രവർത്തകർക്കിടയിൽ നിന്ന് എനിക്കു വിളിച്ചു. കൂട്ടത്തിൽ ഒരാൾ തൻ്റെ വാട്സപ്പിൽ ഞങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്തു. ആ വോയ്സ് ക്ലിപ്പ് പ്രാദേശിക ലീഗ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. അതിൻ്റെ പേരിലാണ് സുഹൈലിനെ പുറത്താക്കിയത്. ബാക്കി 25-ാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിരൂർ ബസ്റ്റാൻ്റിൽ പറയാം. കാൽകാശിന് വകയില്ലാത്തവൻ നാട്ടിലിരുന്ന് അഞ്ചേകാൽ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന മാന്ത്രിക വിദ്യയും, നിരവധി ബിസിനസുകളിൽ പങ്കാളിയായി ലക്ഷപ്രഭുവായ കഥയും പറയാൻ ഒക്ടോബർ 3-ന് വെള്ളിയാഴ്ച കുന്ദമംഗലത്തും വരുന്നുണ്ട്. യുദ്ധം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ. 1) ഫിറോസിന് UAE യിൽ Fortune House General Trading LLC എന്ന കമ്പനിൽ Sales Manager ആയി വിസയുണ്ട്. (ഫിറോസ് ശരിവെച്ചു)2) അഞ്ചേകാൽ ലക്ഷം രൂപയാണ് നാട്ടിലിരുന്ന് അദ്ദേഹം കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് വേതനം പറ്റുന്നത്. (ഫിറോസ് ശരിവെച്ചു)3) കൊപ്പത്തെ “Yummy Fried Chicken” എന്ന സ്ഥാപനത്തിൽ തനിക്ക് പാർട്ട്ണർഷിപ്പുണ്ട്. (ഫിറോസ് ശരിവെച്ചു)4) തിരുനാവായ സ്വദേശി മുഹമ്മദ് അഷ്റഫ് എന്ന അഷ്കർ ഫിറോസിൻ്റെ ബിസിനസ് പങ്കാളിയാണ്. (ഫിറോസ് ശരിവെച്ചു)5) കോഴിക്കോട് ഹൈലൈറ്റ് മാളിലെ “Yummy Fried Chicken” എന്ന സ്ഥാപനം ഫിറോസിൻ്റെതാണ്. (ഫിറോസ് ശരിവെച്ചു)6) കോഴിക്കോട്ടെ Bluefin Travels ഫിറോസിൻ്റേതാണ്. (ഫിറോസ് സമ്മതിച്ചു)7) കോഴിക്കോട്ടെ “Bluefin Villa Project” ഫിറോസിൻ്റേതാണ്.(ഫിറോസ് സമ്മതിച്ചു)ദുബായിലെ “Bluefin Tourism LLC” എന്ന കമ്പനിയിൽ ഫിറോസിന് പങ്കാളിത്തമുണ്ട്. (ഫിറോസ് നിഷേധിച്ചിട്ടില്ല)9) “Bluefin Property Care” എന്ന സ്ഥാപനത്തിൽ ഫിറോസിന് പാർട്ട്ണർഷിപ്പുണ്ട്.(ഫിറോസ് നിഷേധിച്ചിട്ടില്ല)10) കത്വ-ഉന്നോവ ഫണ്ടിൻ്റെ നിജസ്ഥിതിയിൽ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ട് മുഖേനയല്ലാതെ മലപ്പുറം ജില്ലയിൽ നിന്നടക്കം മണ്ഡലം ഭാരവാഹികളിൽ നിന്ന് നേരിട്ട് സ്വരൂപിച്ച പണം എന്തു ചെയ്തു?11) “ദോത്തി ചാലഞ്ചിൽ എത്ര രൂപക്കാണ് രാംരാജിൽ നിന്ന് 2,72,000 തുണികൾ വാങ്ങിയത്? എത്ര രൂപയാണ് മൊത്തം യൂത്ത് ലീഗ് കമ്മിറ്റിക്ക് കിട്ടിയത്? ഫിറോസ് അവതരിപ്പിച്ച കണക്കിൽ രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ കുറവുള്ളതായി യൂത്ത്ലീഗ് പ്രവർത്തക സമിതി അംഗങ്ങൾ പോലും കട്ടായം പറയുന്നുണ്ട്. രാംരാജിൽ നിന്ന് കിട്ടിയ ബില്ല് പുറത്തു കാണിക്കാൻ ഫിറോസിന് എന്താണ് മടി?11) കുറ്റ്യാടി തൊട്ടിൽപ്പാലത്തുകാരൻ “മൊട്ട”യെ ഫിറോസ് അറിയുമോ? അദ്ദേഹമിപ്പോൾ എവിടെയാണ്? (ഫിറോസിനോടുള്ള പുതിയ ചോദ്യം)12) കുറ്റ്യാടി തൊട്ടിൽപാലത്തെ ഹുസൈനുമായി ഫിറോസിന് എന്തെങ്കിലും ബിസിനസ് പാർട്ട്ണർഷിപ്പ് ഉണ്ടോ?(ഫിറോസിനോടുള്ള പുതിയ ചോദ്യം) ഈ ചോദ്യങ്ങൾക്കെല്ലാം നാട്ടുകാരോട് മറുപടി പറഞ്ഞില്ലെങ്കിലും ED-യോടും ഇൻകംടാക്സുകാരോടും, GST-ക്കാരോടും, ബാംഗ്ലൂരിലെ നാർക്കോട്ടിക്ക് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും മറുപടി പറയുക തന്നെ വേണ്ടി വരും. കാത്തിരിക്കുക. യൂത്ത് ലീഗ് എന്നെ രാജി വെപ്പിച്ചുവെന്ന അവകാശവാദ കഥയിലെ നായകൻ ലോകായുക്താ സിറിയക് ജോസഫിൻ്റെ ഐസ്ക്രീം ബന്ധമുൾപ്പടെ 2 പെൺകുട്ടികൾ കൊല ചെയ്യപ്പെട്ട സംഭവമടക്കം, ആ പെൺകുട്ടികൾ ഇറങ്ങിയോടിയ കെട്ടിടത്തിലെ പാറാവുകാരായ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ വധിക്കപ്പെട്ടതുൾപ്പടെ വിശദീകരിക്കുന്നുണ്ട്. സത്യം അറിയാൻ ആഗ്രഹിക്കുന്ന ലീഗ് പ്രവർത്തകർക്ക് തിരൂരിലേക്കും കുന്ദമംഗലത്തേക്കും സ്വാഗതം.The post ‘യുദ്ധം അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ…’: പി കെ ഫിറോസിന് വീണ്ടും കെ ടി ജലീൽ ഷോക്ക്; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.