ഫ്രൈഡ് റൈസ് നമ്മുടെയെല്ലാം ഇഷ്ട വിഭവമാണ്. മറ്റൊരു സൈഡ് വിഭവങ്ങളും ഇല്ലാതെ ഫ്രൈഡ് റൈസ് കഴിക്കാനും പലർക്കും ഇഷ്ടമാണ്.എന്നാൽ ഇ ഫ്രൈഡ് റൈസ് ഉണ്ടാക്കിയെടുക്കുക എന്നത് കുറച്ച് മെനക്കെട്ട പണിയാണ്. നല്ലരീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളാനുള്ള സാധ്യതകളുണ്ട്. എന്നാൽ ഇത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇവ എന്തൊക്കെയാണെന്ന് നോക്കാം.ALSO READ: കൊച്ചിക്കോയ കഴിച്ചാലോ? മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം, കിടിലന്‍ റെസിപ്പി ഇതാ…ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ചോറ് കുഴയാതെയിരിക്കാൻ അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം പാകം ചെയ്താൽ മതി. അരിയിൽ രണ്ടു റ്റീ സ്പൂൺ ഉപ്പു ചേർത്തു ചോറുണ്ടാക്കുക. ചോറിനു നല്ല വെണ്മ കാണുമെന്നു മാത്രമല്ല, പൊടിയുകയുമില്ല. അതോടൊപ്പം ഫ്രൈഡ് റൈസിൽ ചേർക്കുന്ന ഇറച്ചി, ചെമ്മീൻ മുതലായവ കുറച്ച് ചെറു നാരങ്ങാ നീരോ സോയാസോസോ പുരട്ടി കുറച്ച് സമയം വയ്ക്കുന്നത് എളുപ്പം വേവാൻ സഹായിക്കും.ഇങ്ങനെ നിരവധി വഴികളിലൂടെ നമുക്ക് ഫ്രൈഡ് റൈസ് പെർഫെക്റ്റ് ആയി ഉണ്ടാക്കിയെടുക്കാം.The post ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ചോറ് വല്ലാതെ കുഴഞ്ഞ് പാളിപ്പോകാറുണ്ടോ? ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.. appeared first on Kairali News | Kairali News Live.