വോട്ടുകൊള്ളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് രാഹുല്‍ ഗാന്ധി

Wait 5 sec.

വോട്ടുകൊള്ളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ള കണ്ടിട്ടും കള്ളന്മാരെ സംരക്ഷിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. അതേസമയം രാഹുല്‍ ഗാന്ധിയുടെ ജെന്‍സി പരാമര്‍ശം ആയുധമാക്കുകയാണ് ബിജെപി.വോട്ട് കൊള്ള ആരോപണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ആക്രമണം കൂടുതല്‍ കടുപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കാവല്‍ക്കാരന്‍ ഉറക്കമുണര്‍ന്നിരുന്നു.Also Read : വോട്ടുമോഷണം; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ഹർഷവർധൻ സപ്കൽവോട്ട് മോഷണം കണ്ടു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ പരിഹാസം. മഹാദേവ് പുരയ്ക്ക് പിന്നാലെ ആലന്ദ് മണ്ഡലത്തിലും അട്ടിമറി നടന്നു എന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. എന്നാല്‍ ആരോപണത്തില്‍ കമ്മീഷന്‍ കൃത്യമായി മറുപടി നല്‍കാത്തത് സംശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. കര്‍ണാടക സിഐഡിക്ക് അവര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നാണ് രാഹുലിന്റെ ആവശ്യം.അതേസമയം ജെന്‍സി പരാമര്‍ശത്തില്‍ പ്രതിരോധം തീര്‍ക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി കലാപം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു. രാജ്യത്തെ യുവാക്കളും വിദ്യാര്‍ത്ഥികളും ജെന്‍സികളും ഭരണഘടനയെ സംരക്ഷിക്കുമെന്നുറപ്പുണ്ടെന്ന് രാഹുല്‍ എക്സില്‍ കുറിച്ചതാന്ന് വിവാദമായത്.The post വോട്ടുകൊള്ളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് രാഹുല്‍ ഗാന്ധി appeared first on Kairali News | Kairali News Live.