പേപ്പര്‍ ഗ്ലാസ്സുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളും അവയെ നിരോധിക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചുള്ള മാത്യു ടി തോമസ് എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുകള്‍ക്ക് 2019ല്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. PLA (Poly Lactic Acid)കോട്ടിംഗുള്ള പേപ്പര്‍ കപ്പുകളും, പ്ലേറ്റുകളും മാത്രമേ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിൻ്റെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് കോട്ടട് പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കോട്ടട് പേപ്പര്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കോട്ടട് ബൗളുകള്‍, പ്ലാസ്റ്റിക് കോട്ടട് പേപ്പര്‍ ബാഗുകള്‍ എന്നിവയ്ക്ക് ബദല്‍ ഉല്‍പന്നമായി അംഗീകരിക്കപ്പെട്ടിട്ടുളളൂവെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വ്യാപകമായി ഉപയോഗത്തില്‍ വന്നിട്ടുളള പേപ്പര്‍ ഗ്ലാസ്സുകള്‍ കുറക്കുന്നതിലേക്കും വലിച്ചെറിയാതിരിക്കാനും വേണ്ടി ബോധവത്കരണവും തിരുത്തല്‍ നടപടികളും സ്വീകരിച്ച് വരുന്നതായി മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തിലെ ലംഘനം കണ്ടെത്തുന്നതിന് പ്രത്യേക എന്‍ഫോഴ്സ്മെൻ്റ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചുവെന്നും അവര്‍ കര്‍ശനമായിട്ടുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.മറുപടിയുടെ പൂര്‍ണ്ണരൂപംപ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വ്യാപകമായി ഉപയോഗത്തില്‍ വന്നിട്ടുളള പേപ്പര്‍ ഗ്ലാസ്സുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളും ആയവയും നിരോധിക്കേണ്ടതിൻ്റെ ആവശ്യകതയും സംബന്ധിച്ച്’ ശ്രീ.മാത്യു ടി. തോമസ് എം.എല്‍.എ.യുടെ ശ്രദ്ധ ക്ഷണിക്കലിന് ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നൽകിയ മറുപടി.ALSO READ: ഡി സോണ്‍ കലോത്സവ സംഘര്‍ഷം: ‘പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് ഐഡൻ്റിഫിക്കേഷൻ ക‍ഴിയാത്തതിനാല്‍, വിലങ്ങ് വെച്ചതിന് സര്‍ക്കാരിന് യോജിപ്പില്ല’; പ്രതിപക്ഷ നേതാവിൻ്റെ സബ്മിഷന് മറുപടി നല്‍കി മന്ത്രി വി എൻ വാസവൻസംസ്ഥാനത്ത് പ്ലാസ്റ്റിക് കോട്ടിങ് ഉളള പേപ്പര്‍ കപ്പുകള്‍,പ്ലേറ്റുകള്‍, ബൗള്‍, ക്യാരിബാഗുകള്‍ ഉള്‍പ്പെടെയുളള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുകള്‍ക്ക് 01.01.2020 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട്27.11.2019-ലെ സ.ഉ.(കൈ)നം.6/2019/പരി.; 17.12.2019-ലെ സ.ഉ.(കൈ)നം.7/2019/പരി. എന്നിവ പ്രകാരം ഉത്തരവായിരുന്നു.പിന്നീട് 12.08.2021-ലെ കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നമ്പര്‍ G.S.R. 571 (E) മുഖേന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വരികയും ചെയ്തു.2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളും29.10.2022-ലെ സ.ഉ.(കൈ)നം.6/2022/പരി. സര്‍ക്കാര്‍ ഉത്തരവും പ്രകാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്(CPCB) സാക്ഷ്യപ്പെടുത്തിയ, PLA (Poly Lactic Acid)കോട്ടിംഗ് ഉളള പേപ്പര്‍ കപ്പുകളും, പ്ലേറ്റുകളും മാത്രമേ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിൻ്റെ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് കോട്ടട് പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കോട്ടട് പേപ്പര്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കോട്ടട് ബൗളുകള്‍, പ്ലാസ്റ്റിക് കോട്ടട് പേപ്പര്‍ ബാഗുകള്‍ എന്നിവയ്ക്ക് ബദല്‍ ഉല്‍പന്നമായി അംഗീകരിക്കപ്പെട്ടിട്ടുളളൂ.ടി ചട്ടങ്ങള്‍ അനുസരിച്ച്, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ / മറ്റു ഉല്‍പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍, വില്‍ക്കുന്നവര്‍ വിപണനം ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ മുമ്പ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. തുടര്‍ന്ന് 2024-ലെ പ്ലാസ്റ്റിക് വേസ്റ്റ്മാനേജ്മെൻ്റ് ചട്ടങ്ങള്‍ അനുസരിച്ച് കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കല്‍ Centralised EPR Portal-ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്.പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് വ്യാപകമായി ഉപയോഗത്തില്‍ വന്നിട്ടുളള പേപ്പര്‍ ഗ്ലാസ്സുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, ഒറ്റത്തവണ ഉപയോഗമുളള പ്ലാസ്റ്റിക് കോട്ടിങോടുകൂടിയ പേപ്പര്‍ കപ്പുകള്‍ ഉള്‍പ്പെടെയുളള ഡിസ്പോസബിള്‍ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിലേക്കും, പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയപ്പെടാതിരിക്കുന്നതിനും തദ്ദേശ സ്ഥാപനതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും, തിരുത്തല്‍ നടപടികളും സ്വീകരിച്ചു വരുന്നു. പ്ലാസ്റ്റിക് കോട്ടിംഗുളള പേപ്പര്‍ കപ്പുകള്‍ പൂര്‍ണ്ണമായും നിരോധിക്കുകയും 100-ല്‍ അധികം ജനങ്ങള്‍ പങ്കെടുക്കുന്ന എല്ലാ സ്വകാര്യ-പൊതു പരിപാടികളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലനത്തിൻ്റെ ഭാഗമായി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന പൊതു പരിപാടികള്‍ പൂര്‍ണ്ണമായും മാലിന്യ മുക്തമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി സര്‍ക്കാര്‍, പൊതുപരിപാടികളുടെ സംഘാടനത്തിൻ്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോൾ കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു. ആയതിൻ്റെ ഭാഗമായി 2025-ലെ ഓണം വാരാഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വിജയകരമായി നടപ്പിലാക്കിയിട്ടുളളതാണ്.21.03.2023- ലെ GO(Rt) No. 673/2023/LSGD പ്രകാരം മാലിന്യ സംസ്കരണത്തിലെ ലംഘനം കണ്ടെത്തുന്നതിന് പ്രത്യേക എന്‍ഫോഴ്സ്മെൻ്റ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ടി സ്ക്വാഡ് പരിശോധനകള്‍ നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ കൈക്കൊണ്ടു വരുന്നു.The post ‘ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിങ്ങ് ഡിസ്പോസിബിള് വസ്തുക്കളുടെ ഉപഭോഗം പരമാവധി കുറച്ചു’: പേപ്പര് ഗ്ലാസ്സുകള് നിരോധിക്കേണ്ടതിൻ്റെ ശ്രദ്ധ കഷണിക്കലിന് മറുപടി നല്കി മന്ത്രി എം ബി രാജേഷ് appeared first on Kairali News | Kairali News Live.