ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി ഐ എസ്) സര്‍ട്ടിഫിക്കേഷനോടെ ഐ എസ് ഒ അംഗീകാരം സ്വന്തമാക്കി ആലപ്പുഴയിലെ കുത്തിയതോട് പൊലീസ് സ്റ്റേഷന്‍. ഈ അംഗീകാരം കരസ്ഥമാക്കിയ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട്. ഈ അംഗീകാരം ആദ്യം അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍ കരസ്ഥമാക്കിയിരുന്നു. സേവനവും സൌകര്യവും മികച്ചതാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. അരൂര്‍ എം എൽ എ ദലീമ ജോജോ, എറണാകുളം റേഞ്ച് ഡിഐജി ഡോ. എസ് സതീഷ് ബിനോ ഐ പി എസ് ഉൾപ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ബി ഐ എസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ആറ് മാസത്തെ നീണ്ട പരിശ്രമമാണ് നേട്ടത്തിന് പിന്നില്‍. ബി ഐ എസ് ദക്ഷിണമേഖല ഓഫീസിലെ സംഘം സ്റ്റേഷന്‍ സന്ദര്‍ശിച്ച് നൽകിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് മികച്ച സേവനവും സൌകര്യവും ഉറപ്പാക്കിയത്.Read Also: സ്കൂള്‍ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി: മന്ത്രി വി ശിവന്‍കുട്ടിക്രമസമാധാന പരിപാലനം, കുറ്റാന്വേഷണം, പരാതി തീര്‍പ്പാക്കുന്നതിലെ വേഗത, രേഖകളുടെ പരിപാലനം, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ശുചിത്വ- ഹരിതചട്ട പരി പാലനം, ദൈനംദിന പ്രവര്‍ത്തനത്തില്‍ ആധുനിക സാങ്കതികവിദ്യ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ ഘടകങ്ങളില്‍ ബി ഐ എസ് നിഷ്കര്‍ഷിക്കുന്ന മികവ് കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്. കുത്തിയതോട് പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് ദലീമ ജോജോ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ല പൊലീസ് മേധാവി മോഹന ചന്ദ്രന്‍ നായര്‍ ഐ പി എസ് സ്വാഗതവും ചേര്‍ത്തല സബ് ഡിവിഷന്‍ അസി. സൂപ്രണ്ട് നന്ദിയും പറഞ്ഞു.The post കുത്തിയതോട് പൊലീസ് സ്റ്റേഷന് ബി ഐ എസ് സര്ട്ടിഫിക്കേഷനോടെ ഐ എസ് ഒ അംഗീകാരം; നേട്ടം കൈവരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സ്റ്റേഷൻ appeared first on Kairali News | Kairali News Live.